Flash News

ജിദ്ദയിലെ സൗദി അരാംകോ ഓയിൽ കേന്ദ്രത്തിൽ യെമന്റെ മിസൈൽ ആക്രമണം

March 4, 2021 , ആന്‍സി

ജിദ്ദ: സൗദി അറേബ്യയിലെ ചെങ്കടൽ നഗരമായ ജിദ്ദയിലെ അരാംകോ എണ്ണ കേന്ദ്രത്തിനെതിരെ മിസൈൽ ആക്രമണം നടത്തിയതായി യെമൻ സൈന്യം അവകാശപ്പെട്ടു.

എണ്ണ കേന്ദ്രത്തിനെതിരെ യെമന്‍ സൈനിക സേനയും പോപ്പുലർ കമ്മിറ്റികളിൽ നിന്നുള്ള സഖ്യസേനയും പ്രതികാര മിസൈൽ ആക്രമണം നടത്തിയതായി യെമൻ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി അറിയിച്ചു. കൃത്യതയോടെ, നിശ്ചിത ലക്ഷ്യത്തിലേക്ക് ഉയർന്ന കുഡ്‌സ് -2 തരം ക്രൂയിസ് മിസൈലാണ് കേന്ദ്രത്തില്‍ പതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അരാംകോ കേന്ദ്രത്തിനെതിരെ യെമൻ സേന ഇതുവരെ നിരവധി പ്രതികാര മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ കമ്പനിക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയിട്ടുമുണ്ട്. കഴിഞ്ഞ നവംബറിൽ, യെമൻ സേന പ്രാദേശികമായി വികസിപ്പിച്ച മറ്റൊരു ഉപരിതല-ഉപരിതല മിസൈൽ ഉപയോഗിച്ച് ഇതേ സ്ഥലത്ത് തന്നെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്ലാന്റിന് തീ പിടിക്കുകയും ചെയ്തു.

സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 884 കിലോമീറ്റർ തെക്കായി ഖാമിസ് മുഷൈത്തിനടുത്തുള്ള സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറുള്ള കിംഗ് ഖാലിദ് വ്യോമതാവളമാണ് യെമൻ ഡ്രോൺ ലക്ഷ്യമിട്ടതെന്നും ജനറൽ സാരി പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം, അഭ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനാ വിമാനങ്ങള്‍ക്ക് നേരെയും യെമന്‍ വ്യോമസേന ആക്രമണം നടത്തി നാശനഷ്ടം വരുത്തിയിരുന്നു.

റിയാദ് സൗഹൃദ ഭരണകൂടത്തെ അട്ടിമറിച്ച യെമന്‍ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും നിരവധി പ്രാദേശിക സഖ്യകക്ഷികളും 2015 മാർച്ചിൽ യെമനെതിരെ യുദ്ധം ആരംഭിച്ചു. യെമൻ സായുധ സേനയും അനുബന്ധ ജനകീയ ഗ്രൂപ്പുകളും അന്നുമുതൽ യെമനെ വിജയകരമായി പ്രതിരോധിക്കുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top