Flash News

1981 ലെ കരാർ ലംഘിച്ചതിന് അമേരിക്ക ഇറാന് 37 മില്യൺ ഡോളർ നൽകണമെന്ന് ഐ.യു.എസ്.‌സി.ടി

March 4, 2021 , ആന്‍സി

1981 ലെ കരാർ ലംഘിച്ചതിന് അമേരിക്ക 37 മില്യണ്‍ ഡോളര്‍ ഇറാന് നല്‍കണമെന്ന് ഹേഗ് ആസ്ഥാനമായുള്ള ഇറാൻ-യുണൈറ്റഡ് സ്റ്റേറ്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (ഐയുഎസ്‌സിടി) ഉത്തരവിട്ടു.

ഇറാനിലെ പ്രസിഡൻസി സെന്റർ ഫോർ ഇന്റർനാഷണൽ ലീഗൽ അഫയേഴ്‌സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ടെഹ്‌റാൻ ഫയല്‍ ചെയ്ത കേസില്‍ ഇറാന് അനുകൂലമായി വിധി പ്രസ്താവിച്ച ട്രിബ്യൂണൽ ഇറാന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾ പരിഗണിച്ചിരുന്നു. അതനുസരിച്ചാണ് ഇറാന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഇറാനിയൻ ഗവണ്മെന്റിന്റേയും സർക്കാർ സ്ഥാപനങ്ങളുടെയും ചില സ്വത്തുക്കൾ പുനഃസ്ഥാപിക്കാനും അമേരിക്കയോട് ആവശ്യപ്പെട്ടത്.

1982 ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ യുഎസിനെതിരായ കേസ് 1992 ൽ പ്രാഥമിക വിധി പുറപ്പെടുവിച്ച ഐയുഎസ്‌സിടിക്ക് മുന്നിൽ കൊണ്ടുവന്നു. ഇറാന്റെ സ്വത്തുക്കൾ കൈമാറുന്നതിൽ പരാജയപ്പെട്ടതിനും, പ്രക്രിയ വൈകിപ്പിച്ചതിനും അമേരിക്കയെ അപലപിച്ച് ട്രിബ്യൂണൽ 2020 മാർച്ചിൽ അന്തിമവിധി പുറപ്പെടുവിച്ചിരുന്നു. വിധിന്യായത്തിൽ 29 മില്യൺ ഡോളർ ഇറാന് നൽകാനായിരുന്നു യുഎസ് സർക്കാരിനോട് ഉത്തരവിട്ടത്. എന്നാല്‍, ട്രം‌പ് ഭരണകൂടം ആ വിധിയെ മാനിച്ചില്ലെന്നു മാത്രമല്ല, ഇറാനെതിരെ കടുത്ത തീരുമാനങ്ങളെടുക്കുകയും ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിന്റെയും സാംസ്കാരിക, ഇസ്ലാമിക് മാർഗ്ഗനിർദ്ദേശ മന്ത്രാലയത്തിന്റെയും സംഗീത ഉപകരണങ്ങൾ പോലുള്ള ചരിത്രപരമായ മൂല്യമുള്ള ചില സ്വത്തുക്കൾ അമേരിക്ക തിരിച്ചു നല്‍കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍, ഇറാന് 8 മില്യൺ ഡോളർ അധികം നൽകണമെന്നും വിധിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മൊത്തം പിഴ 37 മില്യൺ ഡോളറായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top