തിരുവനന്തപുരം: പ്രളയം വന്ന് ദുരിതത്തിലായവര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാതായതിനെത്തുടര്ന്ന് നിഷ്പക്ഷമായ രീതിയില്‍ അത് ചെയ്യുന്നതിന് 2019-ല്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ പെര്‍മനന്റ് ലോക് അദാലത്തിനെ (പിഎല്‍എം) റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് മുന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.എല്‍.എയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാതെ ദുരിതാശ്വാസ വിതരണം സ്തംഭിപ്പിച്ച സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. സുപ്രീം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്ന ന്യായവാദം നിരത്തിയാണ് സര്‍ക്കാര്‍ പിഎല്‍എയ്ക്ക് ആവശ്യമുള്ള ജീവനക്കാരെ നല്‍കാതിരുന്നത്.
ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതപ്പെട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎല്‍എയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പര്‍ നല്‍കാത്ത പതിനായിരക്കണക്കിന് അപേക്ഷകള്‍ വേറെയുണ്ട്. ആകെ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗല്‍ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തിനാല്‍ പിന്നീട് അപേക്ഷ വാങ്ങുന്നതു തന്നെ നിര്‍ത്തിവച്ചു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളത്തെ പിഎല്‍എ ചെയര്മാന് രാജിവച്ച സംഭവം വരെയുണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പുപോലും ഇല്ലാതെ അപേക്ഷിക്കാനും സാധാരണ കോടതികളിലെ നൂലാമാലകള്‍ ഒഴിവാക്കി അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎല്‍എയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡെപ്യൂട്ടി കളക്ടര്‍ക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീല്‍ ജില്ലാ കളക്ടര്‍ക്കും മുമ്പാകെയാണ് നല്‍കേണ്ടത്. ഇതു നിരസിച്ചാല്‍ പിഎല്‍എയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂമ്പാരമാണ് പിഎല്‍എയുടെ മുമ്പിലുള്ളത്.
സുപ്രീംകോടതിയില്‍ നല്കിയ സെപ്ഷല്‍ ലീവ് പെറ്റീഷന് പിന്‍വലിച്ചും പിഎല്‍എയ്ക്ക് കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നല്കാന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply