Flash News

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന് നവ നേതൃത്വം

March 4, 2021 , അനശ്വരം മാമ്പിള്ളി

ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന്റെ (IANANT) പുതിയ നേതൃത്വം ചുമതലയേറ്റു. ജനുവരി 16 ശനിയാഴ്ച സൂമിലൂടെയാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. 2020 ൽ സിൽവർ ജൂബിലി ആഘോഷിച്ച IANANT സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുള്ള സംഘടനയാണ്.

പ്രസിഡന്റ്‌ റിനി ജോൺ, വൈസ് പ്രസിഡന്റ്‌ ആലീസ് മാത്യു, സെക്രട്ടറി കവിത നായർ, ട്രഷറർ മെഴ്സി അലക്സാണ്ടർ, മെമ്പർഷിപ്പ് ചെയർ ഏയ്ഞ്ചൽ ജ്യോതി, APRN ചെയർ ജെയ്സി സോണി, Professional Development & Education ചെയർ വിജി ജോർജ്, Editorial Board ലിഫി ചെറിയാൻ, Social Program ചെയർ ബിജി ജോർജ്, Award and Scholarship ചെയർ ജിജി വർഗീസ്, Fundraising ചെയർ സൂസമ്മ എബ്രഹാം, Bylaws ചെയർ ജാക്കി മൈക്കിൾ എന്നിവരാണ് IANANT-ന്റെ നവ നേതൃത്വം. കൂടാതെ മഹേഷ്‌ പിള്ള, ഹരിദാസ് തങ്കപ്പൻ, മേരി എബ്രഹാം, നിഷ ജേക്കബ്, ആനി മാത്യു എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളുമാണ്.

ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികള്‍ക്ക്‌ സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള കാരുണ്യ പ്രവർത്തനം IANANT നടത്തിവരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തിൽ ആതുര സേവന രംഗത്തെ വിവിധ വിഷയത്തിലുള്ള സെമിനാറുകളും ക്ലാസ്സുകളും നടത്തുന്നുണ്ട്. സെമിനാറിൽ പങ്കെടുക്കുന്ന നഴ്സുമാർക്കു കോണ്ടാക്ട് അവേഴ്സ് ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. കോവിഡ് മഹാമാരിയിരിൽ കെയർ പാക്കേജ് അംഗങ്ങൾക്ക് വിതരണം ചെയ്തും, കോവിഡ് രോഗ പ്രതിരോധ പട്ടിക പ്രകാരം വാക്‌സിൻ സ്വീകരിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ ബോധവൽക്കരണം നടത്തിയും IANANT തങ്ങളുടെ സംഘടനാപ്രവർത്തനം മാതൃകാപരമാക്കി.

നഴ്സിംഗ് മേഖലയെ മികച്ചതും തിളക്കമേറിയതുമായ തൊഴിൽ മേഖലയായി ഒരുമയോടെ ഒന്നിച്ചു മുന്നേറാം എന്ന മുഖ്യലക്ഷ്യത്തോടെ IANANT പ്രവർത്തനം തുടരുന്നു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലെ ആദ്യ പൊതു സമ്മേളനം മാർച്ച്‌ 27 വൈകീട്ട് 5:30 നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഈ സൂം ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://us02web.zoom.us/j/86938546999

കൂടുതൽ വിവരങ്ങൾക്ക്: www.ianant.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top