പാലക്കാട്: സാധാരണക്കാരുടെ നടുവൊടിച്ച് അനുദിനം വർധിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് “കേരളം പ്രതികരിക്കുന്നു: പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മണ്ഡലം കേന്ദ്രങ്ങളിലും യൂണിറ്റികളിലും ജനകീയ വോട്ടെടുപ്പ് സംഘടിപ്പിച്ചു. അനിയന്ത്രിതമായ എണ്ണ, ഇന്ധന വിലവർധനവിലുള്ള ശക്തമായ അമർഷം ജനങ്ങൾ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തി. സാധാരണക്കാരെ പിഴിഞ്ഞ് കോർപ്പറേറ്റുകളെ ഊട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധ പരിപാടികൾ കുറ്റപ്പെടുത്തി.
പുതുപ്പള്ളിതെരുവിൽ നടന്ന ജനകീയ വോട്ടെടുപ്പ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കൽമണ്ഡപം യൂണിറ്റ് സ്റ്റേഡിയം സ്റ്റാൻ്റിൽ സംഘടിപ്പിച്ച വോട്ടെടുപ്പ് ജില്ലാ വൈസ് പ്രസിഡൻ്റ് പി. ലുഖ്മാനും ഒലവക്കോട്ട് ജില്ലാ സെക്രട്ടറി ആസിയ റസാഖും ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലുടനീളം പരിപാടികളിൽ ജില്ല, മണ്ഡലം നേതാക്കൾ സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply