ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാ ദിനാഘോഷങ്ങള്‍ മാര്‍ച്ച് 6 ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ലോക വനിതാദിനം കൊണ്ടാടുന്നു. മാര്‍ച്ച് 6ാം തീയതി ശനിയാഴ്ച രാത്രി (ഈസ്റ്റേണ്‍ സമയം 8:00 മണിക്ക്) സൂം പ്ലാറ്റ്ഫോമിലാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

“സ്ത്രീ ഒരു ബാദ്ധ്യതയല്ല ഭാഗ്യമാണ്” എന്ന പ്രമേയമാണ് 2021 വനിതാ ദിനത്തിന്‍റെ സവിശേഷത. അര്‍ദ്ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരടി മുന്നിലും പിന്നിലുമല്ലാതെ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ പരസ്പരം ബഹുമാനിക്കുന്ന സമത്വം എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാ ദിനാഘോഷങ്ങളില്‍ മുമ്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഓര്‍ഡിനേറ്ററും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ലൈസി അലക്സ് പറഞ്ഞു.

അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സ്ത്രീ രത്നങ്ങളെ ആദരിക്കുവാനും, അവരുടെ ജീവിത വിജയഗാഥകള്‍ പങ്കുവെയ്ക്കുവാനുള്ള വേദി കൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്‍റ് സുധ കര്‍ത്ത പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, ലൈസി അലക്സ് 845 300 6339, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, ഷീല ജോസഫ് 845 548 4179, രാജന്‍ പടവത്തില്‍ 954 701 3200, അലക്സ് മുരിക്കനാനി 914 473 0142.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment