Flash News

കോവിഡ്-19 റിലീഫ് ബില്‍ ചര്‍ച്ച ചെയ്യുന്നതിന് സെനറ്റിന്‍റെ അനുമതി

March 5, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടൺ: വലിയ വിവാദങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്‍റ് ജോ ബൈഡൻ കൊണ്ടുവന്ന 1.9 ട്രില്യണ്‍ ഡോളറിന്‍റെ കൊറോണ വൈറസ് റിലീഫ് ബില്‍ സെനറ്റിൽ ചർച്ച തുടരുന്നതിന് അനുമതി ലഭിച്ചു.

ബിൽ ചർച്ചയ്ക്കെടുക്കണമോ എന്ന വിഷയത്തിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇരുപാർട്ടികളിലേയും അംഗങ്ങളുടെ എണ്ണം 50-50 എന്ന നിലയിലായിരുന്നു. ഇതിനെ തുടർന്നു വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ കാസ്റ്റിംഗ് വോട്ടാണ് ബില്ലിന് രക്ഷയായത്. ബില്ലിന്‍റെ വിശദ ചർച്ചകൾ ഇനി സെനറ്റിൽ നടക്കും. ബജറ്റ് റിക്കൺസിലിയേഷൻ നടപടി പൂർത്തിയായതിനാൽ ബില്‍ ചർച്ചയ്ക്കെടുക്കുന്നതിന് കേവല ഭൂരിപക്ഷം മാത്രം മതിയായിരുന്നു.

വിസ്കോൺസിനില്‍ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസൻ 628 പേജ് വരുന്ന ബില്ല് മുഴുവനായും സെനറ്റ് ക്ലാർക്ക് വായിക്കണമെന്ന് നിർബന്ധിച്ചു. ഇതോടെ ചർച്ചക്കനുവദിച്ച 20 മണിക്കൂറിനോടൊപ്പം 10 മണിക്കൂർ കൂടി അനുവദിച്ചു. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറുടെ ഉറച്ച നിലപാടാണ് ഇന്നു തന്നെ ബില്ല് ചർച്ചയ്ക്കെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതിനു വഴി തെളിയിച്ചത്.

ബിൽ ചർച്ചയ്ക്കെടുക്കുന്നത് പരമാവധി താമസിപ്പിക്കുക എന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അജണ്ടയാണ് കമല ഹാരിസിന്‍റെ വോട്ടോടെ പരാജയപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top