Flash News

ഡാളസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ ഇന്ധന വില കുതിച്ചുയരുന്നു

March 5, 2021 , പി.പി. ചെറിയാന്‍

ഡാളസ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില വര്‍ദ്ധിച്ചതോടെ അമേരിക്കയിലും ഇന്ധന വിലയിൽ വൻ കുതിപ്പ്. 2021 ആരംഭത്തിൽ 51.22 ഡോളറായിരുന്ന ക്രൂഡ് ഓയിലിന്‍റെ വില മാർച്ച് 4 ന് 66 ഡോളർ എത്തിയതാണ് വില വർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഉപയോഗം വര്‍ദ്ധിച്ചതും ഉത്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്. അമേരിക്കയിൽ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 2.745 ഡോളറിൽ എത്തിനിൽക്കുന്നു. ഡാളസ് ഫോർട്ട്‍വർത്തിലും ഓരോ ദിവസവും ഗ്യാസിന്‍റെ വില വർധിക്കുകയാണ്.

ഫെബ്രുവരി ആദ്യവാരം 2 ഡോളറിനു താഴെയായിരുന്നു ഒരു ഗ്യാലൻ ഗ്യാസിന്‍റെ വില. മാർച്ച് ആദ്യ ദിനങ്ങളിൽ 2.51 ഡോളർ വരെ വർധിച്ചു. ഇതു സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്‍റെ വിലയാണ്. ഉയർന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത്. ക്രൂഡോയിലിന്‍റെ വില വർധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്‍റെ വില വർധിക്കാനാണ് സാധ്യത. അമേരിക്കയിൽ ഗ്യാസ് ഉൽപാദിപ്പിക്കുന്ന ടെക്സസ് സംസ്ഥാനത്തു പോലും വില പിടിച്ചു നിർത്താനാകാത്ത അവസ്ഥയിലാണ്. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവർണർ നടപടികൾ ആരംഭിച്ചു.

മഹാമാരിയുടെ വ്യാപനത്തിൽ പൊറുതിമുട്ടി കഴിയുന്ന അമേരിക്കൻ ജനതയ്ക്ക് ഗ്യാസ് വില വർധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും ആനുപാതികമായി ഗ്യാസിന്‍റെ ഉപയോഗത്തിലും വർധനവ് ഉണ്ടായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top