Flash News

ഇറാഖിലേക്കുള്ള പോപ്പിന്റെ ധീരമായ സന്ദർശനത്തെ ഗ്രാൻഡ് ഇമാം പ്രശംസിച്ചു

March 5, 2021 , ആന്‍സി

കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള സന്ദർശനത്തെ ചരിത്രപരവും ധൈര്യപൂർണ്ണവുമാണെന്ന് അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാമും മുസ്ലീം സമുദായത്തിന്റെ കൗൺസിൽ ചെയർമാനുമായ ഡോ. അഹമ്മദ് എല്‍-തയ്യബ് (Dr. Ahmed el-Tayeb) വിശേഷിപ്പിച്ചു.

ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു, “എന്റെ സഹോദരൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള ചരിത്രപരവും ധീരവുമായ സന്ദർശനം എല്ലാ ഇറാഖി ജനതയ്ക്കും സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും സന്ദേശമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ യാത്ര മനുഷ്യ സാഹോദര്യത്തിന്റെ പാതയിൽ തുടരാൻ ആഗ്രഹിക്കുന്ന ഫലം കൈവരിക്കട്ടേയെന്നും ഞാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.”

ബാഗ്ദാദിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ആരംഭിക്കുന്നത്. തലസ്ഥാനത്തെ പള്ളികളിൽ പ്രാര്‍ത്ഥനകളിലും കുര്‍ബ്ബാനയിലും പങ്കെടുത്ത് പുണ്യനഗരമായ നജാഫ്, നസീറിയ പ്രവിശ്യയിലെ ഉര്‍ സമതലങ്ങൾ, വടക്ക് മൊസൂൾ, ഇർബിൽ എന്നിവയും സന്ദര്‍ശിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top