വിനോദിനി ആരാണെന്ന് അറിയില്ല; താന്‍ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കാണെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

തിരുവനന്തപുരം: വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയെന്ന ഇഡിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സന്തോഷ് ഈപ്പന്‍. ഈ വിനോദിനി എന്നു പറയുന്നവരെ താന്‍ അറിയില്ലെന്നും, കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദിനിയ്ക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ല, ഫോണുകള്‍ നല്‍കിയത് സ്വപ്‌നയ്ക്കാണ്. സ്വപ്‌ന ആര്‍ക്കൊക്കെ ഫോണ്‍ നല്‍കിയെന്ന് അറിയില്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

”ഇന്നാളൊരു ഐ ഫോണ്‍ വിവാദമുണ്ടായി, ചെന്നിത്തലയ്ക്ക് കൊടുത്തുവെന്ന് പറഞ്ഞ്. എനിക്കൊന്നുമറിയില്ല. ഇന്നിപ്പോള്‍ വീണ്ടും കോടിയേരിയുടെ ഭാര്യയ്ക്ക് കൊടുത്തുവെന്ന്. ഇത് രണ്ടും എനിക്ക് വായും മനസ്സുമറിയാത്ത കാര്യങ്ങളാണ്. ഞാന്‍ ഫോണ്‍ കൊടുത്തതും അത് വാങ്ങിച്ചുവെന്നും സ്വീകരിച്ചുവെന്നും ഞങ്ങളുടെ മുമ്പിലിരുന്നിട്ടാണ് സ്വപ്‌ന അംഗീകരിച്ചിട്ടുള്ളത്. അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയില്ല. ഡിസംബര്‍ 2-ാം തിയതി അവിടുത്തെ പരിപാടിയില്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ കുറേപ്പേര്‍ക്കൊക്കെ ഫോണ്‍ കിട്ടിയിരുന്നു. അതാരൊക്കെയാണെന്ന് എനിക്കറിയില്ല. പക്ഷേ ആ നറുക്കെടുത്തത് ചെന്നിത്തലയായിരുന്നു. ഇപ്പോള്‍ ഈ വിവാദത്തില്‍ വിനോദിനി എന്ന് പറയുന്നയാള്‍ ആരാണെന്നുപോലും അറിയില്ലായിരുന്നു. ഇന്നിപ്പോഴാണ് കോടിയേരിയുടെ ഭാര്യയാണെന്ന് തന്നെ അറിയുന്നത്. കോടിയേരിയെയും ചെന്നിത്തലയെയുമൊക്കെ പിന്നെയും അറിയാം. പക്ഷേ, വിനോദിനി എന്നയാളെ എങ്ങിനെ അറിയാനാണ്?” സന്തോഷ് ഈപ്പന്‍ പറഞ്ഞു

Print Friendly, PDF & Email

Leave a Comment