‘ആശ്രിത സാന്ത്വനം’ സഹായം നൽകി തുടങ്ങി

ബഹ്‌റൈനിൽ വെച്ചു മരണപ്പെടുന്ന നിരാലമ്പരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സാന്ത്വനമേകാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ‘ആശ്രിത സാന്ത്വനം’ പദ്ധതി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ആദ്യ സഹായം ബഹ്‌റൈനിൽ വച്ച് കഴിഞ്ഞ വർഷം മരണപ്പെട്ട കൊല്ലം ഉമയനല്ലൂർ സ്വദേശി സതീശൻ്റെ കുടുംബത്തിനു നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി സാന്ത്വന സഹായം സതീശൻ ജോലി ചെയ്തുവന്ന കമ്പനി പ്രതിനിധി പ്രവീൺ വിദ്യാധരന് കൈമാറി. സെക്രട്ടറി കിഷോർ കുമാർ, ആശ്രിത സാന്ത്വന കമ്മിറ്റി കൺവീനർ സന്തോഷ് കാവനാട് എന്നിവർ സംബന്ധിച്ചു.

മരണപ്പെടുന്ന പ്രവാസികളുടെ സാമ്പത്തിക ഭദ്രത, കുടുംബം, ജോലി എന്നിവ പരിഗണിച്ചാണ് സാമ്പത്തിക സഹായം നൽകുന്നതെന്നും, തുടർന്നുള്ള സഹായങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment