Flash News

ധനസമാഹരണത്തിനായി തന്റെ പേര് ഉപയോഗിക്കരുതെന്ന് ട്രംപ് ജി‌ഒ‌പിയോട് പറഞ്ഞതായി റിപ്പോർട്ട്

March 7, 2021

വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ധനസമാഹരണത്തിനായി തന്റെ പേര് മുതലെടുക്കുന്നതിൽ നിന്ന് ജി‌ഒ‌പിയെ വിലക്കിയതായി റിപ്പോർട്ട്.

“പ്രസിഡന്റ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയോട് കൂറുള്ള വ്യക്തിയാണ്, അരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് ട്രം‌പിന്റേത്… എന്നുവെച്ച് വ്യക്തമായ അറിവോ അനുമതിയോ ഇല്ലാതെ, അത് സുഹൃത്തായാലും ശത്രുവായാലും, ട്രം‌പിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ല,” ട്രം‌പിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട ഒരേയൊരു പ്രസിഡന്റാണെങ്കിലും ട്രംപ് ജി‌ഒ‌പി വോട്ടർമാരിൽ 2024-ലെ ഏറ്റവും മികച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തുടരുന്നു.

ട്രംപിന്റെ നയങ്ങള്‍ അടിസ്ഥാനപരമായി വളരെ പ്രചാരമുള്ളതിനാൽ ജി‌ഒ‌പി പ്രചാരണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം ജിഒപി അംഗങ്ങള്‍ വിശ്വസിക്കുന്നു. കോൺഗ്രസിനെ മറികടക്കാൻ ട്രംപ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം കൂടുതൽ മാന്യതയോടെ പെരുമാറണമെന്നും അവർ വാദിക്കുന്നു. എന്നാല്‍, ട്രം‌പിന്റെ ടീമാകട്ടെ അത് വ്യത്യസ്തമായി കാണുന്നു.

ട്രംപ് ക്യാപിറ്റോള്‍ അക്രമത്തിന് പ്രേരിപ്പിച്ചതും ജോ ബൈഡനെ പുതിയ പ്രസിഡന്റായി അവരോധിക്കാന്‍ വിമുഖത കാണിച്ചതും, അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാത്തതും ജിഒപിക്ക് ദോഷം ചെയ്യുന്നുണ്ടെങ്കിലും, ട്രം‌പിന്റെ നയങ്ങള്‍ പിന്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സല്പേര് തിരിച്ചു പിടിക്കാന്‍ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. ട്രംപിന് 2024 ൽ വീണ്ടും മത്സരിക്കാന്‍ മാത്രമല്ല, 2022 ൽ ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടാൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ സഹായിക്കാനും കഴിയുമെന്നും വിശ്വസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top