തിരുവനന്തപുരം: നടന് ദേവന് നേതൃത്വം നല്കുന്ന കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. കെ സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് ക്ഷണിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു ദേവന്.
പതിനേഴ് വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയില്‍ ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു. സിനിമയിലെ പ്രശസ്തി വെച്ച് രാഷ്ട്രീയത്തില്‍ വന്നയാളല്ല താന്‍. കോളേജ് കാലം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. അന്ന് കെഎസ്യു പ്രവര്‍ത്തകനായിരുന്നു താനെന്നും ദേവന് പറഞ്ഞു.
ദേവനെ കൂടാതെ സംവിധായകന് വിനു കാരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ വി ബാലകൃഷ്ണന്, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply