Flash News

കേരളത്തില്‍ അനര്‍ഹര്‍ക്ക് വാക്സിന്‍ ലഭിക്കുന്നു; അര്‍ഹരായവര്‍ക്ക് നല്‍കാന്‍ വാക്സിന്‍ ലഭിക്കുന്നില്ല

March 7, 2021

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ അനര്‍ഹര്‍ക്ക് അനധികൃതമായി വാക്സിന്‍ നല്‍കിയതുമൂലം പല സ്ഥലങ്ങളിലും വാക്സില്‍ ലഭ്യമാകാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേരളത്തില്‍ വാക്സിന്‍ നല്‍കുന്നതെന്ന വ്യാപക പരാതിയും ഉയര്‍ന്നു കഴിഞ്ഞു. പ്രോട്ടോക്കോള്‍ പാലിച്ചല്ല വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും പരാതിയുണ്ട്. വാക്‌സിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ പല സ്വകാര്യ ആശുപത്രികളിലും നിയന്ത്രണങ്ങള്‍ വന്നു.

ഒരു ദിവസം പത്ത് പേര്‍ക്ക് എന്ന രീതിയിലാണ് വാക്‌സിന്‍ നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ ഒരിടത്തും വാക്‌സിന്‍ ലഭ്യമല്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുക്ക് ചെയ്തവര്‍ക്ക് കൊടുക്കാനുള്ള വാക്‌സിനേ അവശേഷിക്കുന്നുള്ളൂ.

അതേസമയം എറണാകുളം ജില്ലയില്‍ നിലവിലുള്ള വാക്‌സിന്‍ സെന്റുറുകളില്‍ ആവശ്യത്തിനുള്ള ഡോസുകളുണ്ടെന്ന് ഡിഎംഒ അറിയിച്ചു. പത്തനംതിട്ടയില്‍ 73 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം നടക്കുന്നുണ്ട്. ബുധനാഴ്ചയും ഞായറാഴ്ചയും മാത്രമാണ് വാക്‌സിനേഷന്‍ ഇല്ലാത്തത്. തൃശ്ശൂരില്‍ ഇനി രണ്ട് ദിവസത്തേയ്ക്കുള്ള വാക്‌സിനേഷനേ ഉള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ കൊടുക്കാന്‍ വാക്‌സിനുണ്ടാകില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.

വയനാട്ടില്‍ 36 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ കൊടുക്കുന്നുണ്ടായിരുന്നു. ഇതിപ്പോള്‍ 11 കേന്ദ്രങ്ങളായി ചുരുക്കിയിരിക്കുകയാണ്. നാളെ ജില്ലാ-താലൂക്ക് ആശുപത്രികളിലും സിവില്‍ സ്റ്റേഷനിലും മാത്രമായിരിക്കും വാക്‌സിനേഷന്‍ ഉണ്ടാവുക.

നിലവിലെ നിയന്ത്രണം താല്‍ക്കാലികമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പതാം തിയതിയോടെ വാക്‌സിനേഷന്‍ എത്തും. അതോടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top