ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന പാർലമെന്ററി ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർലമെന്റ് വീണ്ടും യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിൽ ജനറൽ റെയിൽ ബജറ്റുകൾ പാസാക്കും. പാർലമെന്റിൽ എംപിമാർക്ക് കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കും.
ഇന്ന് ആരംഭിക്കുന്ന സമ്മേളനം ഒരു മാസത്തോളം നീളും. ഈ കാലയളവിൽ നിരവധി ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ എത്തും. പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഭേദഗതി, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്മെന്റ് ബില്‍, വൈദ്യുതി നിയമ ഭേദഗതി, ക്രിപ്റ്റോ കറന്‍സി ആന്‍ഡ് റഗുലേഷന് ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി തുടങ്ങിയ ബില്ലുകളാണ് ഇവയിൽ പ്രധാനം.
ഇന്ന് തുടങ്ങുന്ന രണ്ടാം ഘട്ടം ഏപ്രില്‍ 8 വരെയാണ് തുടരുന്നത്. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമായതിനാൽ തന്നെ സമ്മേളനം രാഷ്ട്രീയ വിഷയങ്ങള്‍ കൊണ്ട് പ്രക്ഷുബ്ദമാകും. ഒപ്പം തന്നെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തെ പോലെ കര്‍ഷക പ്രശ്നം പ്രതിപക്ഷം ഇന്നും സഭയില്‍ ഉയര്‍ത്തും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply