ഫിയക്കോന വെബിനാര്‍ മാർച്ച് 15 ന്

ടെന്നസി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) മാർച്ച് 15 ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം) രാത്രി 8 മണിക്ക് “വി ഓൾ നീഡ് സെക്കൻഡ് ചാൻസസ് (We all need second chances)” എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലെക്സിനോസ്‌ വെബിനാര്‍ ഉത്ഘാടനം ചെയ്യും . മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രിസൺ ഫെല്ലോഷിപ് ടെന്നസി ഫീൽഡ് ഡയറക്ടർ റവ ജോൺ സ്പർജനാണു.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ് 718 314 8171. www.fiacona.org

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News