വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ നജാത്ത് കോളേജിൽ എൻ.എസ്.എസ് ഹെൽപ്പ് ഡെസ്ക്ക്

വോട്ട് വണ്ടിയുടെ മണ്ണാർക്കാട് മേഖല തല പര്യടനത്തിൻ്റെ ഫ്ലാഗ് ഓഫ് നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രഫ.എം.മുഹമ്മദ് അലി നിർവഹിക്കുന്നു.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കുന്നതിനായി നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് കോളേജിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു.

ജനങ്ങൾക്കിടയിൽ വോട്ടിൻ്റെ പ്രാധാന്യം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് കീഴിൽ നടക്കുന്ന *SVEEP*(Systematic voters’ education and electoral participation program) പദ്ധതിയുടെ ഭാഗമായുള്ള വോട്ട് വണ്ടി തിങ്കളാഴ്ച രാവിലെ കോളേജിൽ പര്യടനം നടത്തി. വോട്ട് വണ്ടിയുടെ മണ്ണാർക്കാട് മേഖലതല പര്യടനത്തിൻ്റെ ഫ്ലാഗ് ഓഫ് കോളേജ് പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അലി നിർവഹിച്ചു. വോട്ട് വണ്ടി അധികൃതർ വിദ്യാർത്ഥികൾക്കിടയിൽ വോട്ടിങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിൻ്റെ പരിശീലനം നൽകുകയും ചെയ്തു.

കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാസർ സംസാരിച്ചു.എൻ.എസ്.എസ് യൂണിറ്റിന് കീഴിലുള്ള ഹെൽപ്പ് ഡെസ്ക്കിൻ്റെ സേവനം വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള അവസാന ദിനം വരെ ഉണ്ടാകുമെന്ന് വളണ്ടിയർ സെക്രട്ടറിമാരായ ഗോകുൽ കൃഷ്ണ,ഹർഷീന പർവീൻ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News