Flash News

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡ് ഗാർലാൻഡിൽ ഉൽഘാടനം ചെയ്തു

March 9, 2021 , പി.പി. ചെറിയാന്‍

ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാളസ് കൗണ്ടിയിലെ ഗാർലാൻഡ് സിറ്റിയിൽ മാർച്ച് 6 ശനിയാഴ്ച വൈകിട്ട് റവ ഡോ. തിമോത്തി ഉൽഘാടനം ചെയ്തു.

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻറെ പ്രഥമ ലീഡ് പാസ്റ്റർ ആയി നിയമിതനായ നെൽസൺ ജോഷുവയുടെ പ്രാത്ഥനയോടു കൂടെ യോഗം ആരംഭിച്ചു. ഉൽഘാടനയോഗത്തിൽ റവ. ഡോക്ടർ ജോൺ ബോഡേക്കർ പ്രധാന സന്ദേശം നൽകി. പാസ്റ്ററന്മാരായ സിറിലൊ എഫ്രായിൻ,എബ്രഹാം കുരിയാക്കോസ്, ജെയിംസ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഡാളസിലെ ചർച് ഓഫ് ഗോഡിൻറെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹിൽവ്യൂ ചർച് ഓഫ് ഗോഡിന്റെ ഫൗൻഡിങ് പാസ്റ്ററുമായ റവ: ജോൺസൻ തരകന്റെ പ്രാത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം അവസാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതൽ 12 .30 വരെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാത്രി 7 .00 മുതൽ 8 .30 യുവജനമീറ്റിങ്ങും മറ്റുമീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10 .30 മുതൽ 12 .30 വരെ വിശുദ്ധആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 4692609623, 4692742926


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top