ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീ പിടിച്ചു; സഹോദരന്മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം ചെറുവക്കലില്‍ വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന സഹോദരന്മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളവൂര്‍ പള്ളിക്കു സമീപം വെച്ചാണ് ചെറുവക്കൽ സ്വദേശി അജികുമാറും സഹോദരനും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് അജിയും സഹോദരനും തിരികെ വരുംവഴിയാണ് അപകടം ഉണ്ടായത്. 18 കിലോമീറ്റർ വാഹനം ഓടിക്കഴിഞ്ഞപ്പോൾ തന്നെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇത് കണ്ട ഉടൻ അജി വാഹനം നിർത്തി പുറത്ത് കടന്നു.

എന്നാൽ തനിക്കൊപ്പം മുൻസീറ്റിൽ ഇരുന്ന സഹോദരന് ഇടതുവശം വഴി ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോർ വഴിയാണ് സഹോദരൻ പുറത്തിറങ്ങിയത്. ഇരുവരും പുറത്ത് കടന്ന ശേഷമാണ് വാഹനത്തിലേക്ക് തീ ആളിപ്പടർന്നത്. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ, വാഹനം പൂർണമായും കത്തി നശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment