Flash News

കെ.എച്ച്.എന്‍.എയിലും അഴിമതിയോ?

March 9, 2021 , പ്രദീഷ് പരമേശ്വരന്‍

ന്യൂജേഴ്‌സിയിൽ 2019 സെപ്റ്റംബറിൽ നടന്ന KHNA ഹിന്ദു കൺവൻഷന്റെ വരവുചെലവ് കണക്കുകൾ പതിനെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഇതേവരെ പുറത്തുവരാത്തതു സംബന്ധിച്ച് കൺവെൻഷനിൽ പങ്കെടുത്തവരുടെയും അവരെ പിന്തുണച്ച സംഘപരിവാർ നേതാക്കളുടെയും ഇടയിൽ മുറുമുറുപ്പുകൾ ശക്തമാകുന്നതായി അറിയുന്നു. ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതാ പ്രസിഡന്റും മറ്റൊരു മലയാളി ദേശീയ മാതൃസംഘടനയിൽ സമാനമായ ആരോപണത്തിന് കോടതിവരെ എത്തിയതുമായ ഒരു മാന്യനും, സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ഹിന്ദുയിസം ഉപയോഗിക്കുന്നതിൽ മിടുക്കനും കൂടി ചേർന്ന് നേതൃത്വം നൽകിയ കൺവെൻഷന് കേരളത്തിലും അമേരിക്കയിലുമുള്ള വിവിധ ബിസിനസ്സുകാരില്‍ നിന്നും ഒരു ലക്ഷത്തോളം ഡോളറിന്റെ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതായും, അങ്ങനെ ലഭിച്ച ചെക്കുകളിൽ വലിയൊരു ഭാഗം സംഘടനാ കണക്കിൽ ഉൾപ്പെടുത്താതെ സമാന്തരമായി തുടങ്ങിയ മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു വകമാറ്റിയതായും കൂടെയുണ്ടായിരുന്നവർ തന്നെ അടക്കം പറയുന്നു.

ഇതിനിടയിൽ തട്ടിക്കൂട്ടിയ കണക്കുമായി കുറേപ്പേരുടെയെങ്കിലും പിന്തുണ വാങ്ങാൻ ന്യൂയോർക്ക് കേന്ദ്രികരിച്ചു ഒരു ഡോക്ടർ എന്ന് സ്വയം അവകാശപ്പെടുന്ന ഒരാൾ (എന്ത് ഡോക്ടറാണെന്നു ആർക്കും വ്യക്തമല്ല) ഫോൺ വിളികളിലൂടെയും സ്ക്രീൻ ഷെയറിംഗിലൂടെയും വമ്പിച്ച ക്യാൻവാസിംഗും ആരംഭിച്ചിരിക്കുന്നു എന്നും വാർത്ത ഉണ്ട്.

അക്കൗണ്ടൻസിയിൽ പരിജ്ഞാനമില്ലെങ്കിലും, കൺവെൻഷൻ നടത്തിപ്പിൽ ഒരു ഭാരവാഹിത്വവും ഇല്ലാതിരുന്നെങ്കിലും തട്ടിക്കൂട്ടിയ കണക്കിൽ തനിക്കു പൂർണ്ണ ബോധ്യമുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വ്യക്തി വൈരാഗ്യം കൊണ്ടാണെന്നും ഇദ്ദേഹം ആണയിട്ടു പറയുന്നു. എല്ലിൻ കഷ്ണത്തിന്റെ പങ്ക് പറ്റിയ ആൾ ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. പക്ഷെ അദ്ദേഹം പുറത്തുവിട്ട കണക്കിൽ നേതാക്കൾ ബിസിനസ് ക്ലാസ്സിൽ കേരളത്തിലേക്ക് ഉല്ലാസയാത്ര നടത്തിയതും, സ്വകാര്യത കാരണം പുറത്തുപറയാൻ കഴിയാത്തതുമായ ചെലവുകളും, രഹസ്യമായി തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ 22000 ഡോളർ മാത്രമേ നിക്ഷേപിച്ചിട്ടുള്ളുവെന്നുമൊക്കെ കാണുന്നതായി കണ്ടവർ പറയുന്നു.

പതിനെട്ടു വര്‍ഷങ്ങളായി മാതൃകാപരമായും പരസ്പര സഹകരണത്തോടും നടത്തിവന്നിരുന്ന കണ്‍‌വന്‍ഷനുകളിൽ നിന്നും വ്യത്യസ്തമായി ചരിത്രത്തിലാദ്യമായി തിരിമറികളിലൂടെ തെരഞ്ഞെടുപ്പ് നടത്തി കടന്നുവന്ന ഈ ടീമിന്റെ ഉദ്ദേശം കൂടുതൽ വ്യക്തമാക്കുന്നതായി നിഷ്പക്ഷമതികൾ പോലും പറയുന്നു. കള്ളന്മാരുടെ കൈകളിൽ ഈ സംഘടന ചെന്ന് പെടാതിരിക്കുവാൻ ശ്രമങ്ങൾ നടന്നതാണെങ്കിലും അത് വിജയിച്ചില്ല എന്നത് വ്യക്‌തം. അമേരിക്കൻ ഹിന്ദു സംഘടനകൾക്കും മറ്റു മലയാളി കൂട്ടായ്മകൾക്കും ഈ പ്രവർത്തി നാണക്കേട് ഉണ്ടാക്കുന്നതാണ്. ഉളിപ്പ് ലവലേശം ഇല്ലാതെ നാട്ടുകാരുടെ പണം അപഹരിച്ച ഈ മഹത് വ്യക്തികൾ ഇപ്പോൾ കോട്ടും ഇട്ടും അടുത്ത അഴിമതി നടത്തുവാൻ സംഘടന നോക്കി നടക്കുന്നു.

ഡോളർ വകമാറ്റി മറ്റു കാര്യങ്ങൾക്കു ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് മലയാളി സമൂഹത്തിനാകെ അപമാനകരമാണ്. KHNA എന്ന സംഘടന തന്നെ ഇവർ നശിപ്പിച്ചു എന്ന് വേണം അനുമാനിക്കാൻ. ഒരു വലിയ സമൂഹം ഇവരുടെ പ്രവർത്തി കണ്ട്‌ മനസ്സ് മടുത്ത്‌ സംഘടനയിൽ നിന്നും മാറി നിൽക്കുന്നു.

പണം വകമാറ്റിയെങ്കിൽ തിരിച്ചു വച്ച് ശരിയായ വരവ് ചെലവ് കണക്കുകൾ പ്രസിദ്ധപ്പെടുത്തി KHNA യുടെ പാരമ്പര്യം സംരക്ഷിക്കുമെന്ന് മലയാളി സമൂഹം ഒന്നാകെ അഭിപ്രായപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top