പ്രതിവര്‍ഷം അമേരിക്കയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000; ഡാളസില്‍ കണ്ടെത്തിയത് 31 പേരെ: ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്

ഡാളസ് : ഡാളസ് മെട്രോപ്ലെക്‌സില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ കാണാതായ 31 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യുഎസ് അറ്റോര്‍ണി ഓഫീസും, നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്‌സസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ആര്‍ലിംഗ്ടണ്‍ പോലീസ്, ഡാളസ് പോലീസ്, ഫോര്‍ട്ട്‌വര്‍ത്ത് പോലീസ്, ഗ്രാന്റ് പ്രിറേറി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഫെഡറല്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ തിരച്ചിലിലാണു ഇത്രയും കുട്ടികളെ കണ്ടെത്തിയത്.

സെക്‌സ് ട്രാഫിക്കിംഗിന്റെ ഭാഗമായി കടത്തിക്കൊണ്ടു പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട്. 17 വയസ്സിനു താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. അതേസമയം അമേരിക്കയില്‍ പ്രതിവര്‍ഷം 420,000 കുട്ടികളെയാണ് കാണാതാവുന്നതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ കാണാതായാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ പ്രാദേശിക പോലീസിനെ അറിയിക്കുന്നതോടൊപ്പം 1800 843 5678 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എറിന്‍ ഡൂലി (പബ്ലിക് അഫയേഴ്‌സ്) 214 659 8707).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment