ഗുർദീപ് സിംഗ് പാക്കിസ്താന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; ചരിത്രത്തിലെ ആദ്യ സിഖ് എം.പി

ഭരണകക്ഷിയായ തെഹ്രീക് ഇൻ ഇൻസാഫ് നേതാവ് ഗുർദീപ് സിംഗ് വെള്ളിയാഴ്ച എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പാക്കിസ്താന്‍ പാർലമെന്റിന്റെ ഉപരിസഭയിലെ ആദ്യത്തെ സിഖ് എം‌പിയായി അദ്ദേഹം മാറി. പാക്കിസ്താന്‍ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റായ ഖൈബർ പഖ്തുൻഖ്വയിൽ നിന്നാണ് തന്റെ എതിരാളിയെ പരാജയപ്പെടുത്തി സിംഗ് വിജയിച്ചത്.

സഭയിൽ 145 ൽ 103 വോട്ടും സിംഗ് നേടിയപ്പോൾ ജാമിയത്ത് ഉലമ ഇ ഇസ്ലാം (ഫസ്ലൂർ) സ്ഥാനാർത്ഥി രഞ്ജിത് സിംഗിന് വെറും 25 വോട്ടും അവാമി നാഷണൽ പാർട്ടിയിലെ ആസിഫ് ഭട്ടിക്ക് 12 വോട്ടും ലഭിച്ചു. സിംഗിന് പുറമെ 47 എംപിമാരും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഗുർദീപ് സിംഗ് സത്യപ്രതിജ്ഞ ചെയ്ത ശേഷം
വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ഒരു എം പി എന്ന നിലയിൽ, തന്റെ സമൂഹത്തെ മികച്ച രീതിയിൽ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment