കൊലപാതകിയെന്ന് വിധിയെഴുതി 34 വര്‍ഷം ജയിലിലടച്ച നിരപരാധിയെ വിട്ടയച്ചു

ഡാളസ് : കൊലപാതകിയെന്ന് വിധിയെഴുതി 34 വര്‍ഷം ജയിലിലടച്ച നിരപരാധിയെ ഒടുവില്‍ മോചിതനാക്കി.

1987-ല്‍ ജെഫ്രി യംഗ് എന്ന 33-കാരന്‍ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലാണ് ബെഞ്ചമിന്‍ സ്പെന്‍‌കറെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വിധിയെഴുതിയത്. ബെഞ്ചമിനും കൂട്ടുകാരനും ചേര്‍ന്ന് ജെഫ്രിയെ മര്‍ദ്ദിച്ചവശനാക്കി പണം തട്ടിയെടുത്ത് റോഡിലേക്കു വലിച്ചെറിഞ്ഞു എന്നായിരുന്നു ആരോപണം. എന്നാല്‍, 34 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ബെഞ്ചമിനെ വിട്ടയക്കാനാണ് ഇപ്പോള്‍ കോടതി വിധിച്ചിരിക്കുന്നത്.ഞ്ഞു.

മര്‍ദ്ദിക്കുന്നത് ആരും കണ്ടിരുന്നില്ലെങ്കിലും കാറില്‍ നിന്നു ബെഞ്ചമിനും കൂട്ടുകാരനും ഇറങ്ങി ഓടുന്നത് കണ്ടതായി ഗ്ലാഡിസ് ഒലിവര്‍ എന്ന സ്ത്രീ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവുമായി ബന്ധപ്പെടുത്താവുന്ന തെളിവോ, വിരലടയാളമോ കണ്ടെത്തിയിരുന്നില്ല. ഒലിവറിന്റെ സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയായിരുന്നു ബഞ്ചമിന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

1988 ല്‍ ബഞ്ചമിന്‍ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടു. പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനുശേഷം അപ്പീല്‍ നല്‍കി. തുടര്‍ന്നു നടത്തിയ നിയമ പോരാട്ടത്തിനുശേഷമാണു ബെഞ്ചമിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment