ഓട്ടോ മാക്‌സ് ട്രേഡിംഗ് മൂന്നാം വാര്‍ഷികമാഘോഷിച്ചു

ദോഹ: അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഓട്ടോമാബൈല്‍ ഡിവിഷനായ ഓട്ടോ മാക്‌സ് ട്രേഡിംഗ് മൂന്നാം വാര്‍ഷികമാഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് പരിമിതമായ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് ട്രേഡിംഗ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി വളരാന്‍ കഴിഞ്ഞതില്‍ ഗ്രൂപ്പിന് അഭിമാനമുണ്ടെന്നും ഓട്ടോമാക്‌സ് ട്രേഡിംഗ് ഡിവിഷനിലെ ഓരോ ജീവനക്കാരേയും പ്രത്യേകം അനുമോദിക്കുന്നതായും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടര്‍ ഡോ. ഹംസ വി വി പറഞ്ഞു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ഉല്‍പന്നങ്ങള്‍ ന്യായമായ വിലക്ക് ലഭ്യമാക്കിയും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത സേവനങ്ങള്‍ നല്‍കിയുമാണ് ഓട്ടോമാക്‌സ് ട്രേഡിംഗ് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന് അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടറും ഓട്ടോമാക്‌സ് ട്രേഡിംഗ് മാനേജറുമായ ഫൈസല്‍ റസാഖ് പറഞ്ഞു.

സ്‌പെയര്‍ പാര്‍ട്‌സ്, ഹൈഡ്രോളിക്‌സ്, ടയര്‍സ്, ഫാസ്റ്റ്‌നേര്‍സ് എന്നിവയുടെ വിപണനത്തിലാണ് ഡിവിഷന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ഇവികോ, വോള്‍വോ , സ്‌കാനിയോ, ബെന്‍സ്, ടാറ്റ, ടാറ്റ ദേവു, ടാറ്റി പ്രീമ തുടങ്ങി ഹെവി ട്രക്കുകളുടെ എല്ലാവിധ പാര്‍ട്‌സുകളും ലഭ്യമാക്കുന്ന ഓട്ടോമാക്‌സില്‍ എല്ലാ വാഹനങ്ങളുടേയും വിവിധ ബാറ്ററികളും ,ലൂബ്രിക്കന്റുകളും വിപണനം ചെയ്യുന്നു.

മൊബൈല്‍ വാനമടക്കം വൈവിധ്യമാര്‍ന്ന ഹൈഡ്രോളിക് സര്‍വീസുകളാണ് മറ്റൊരു പ്രത്യേകത.

ഫാസ്റ്റ്‌നേര്‍സില്‍ ഹാന്റ് ടൂള്‍സും സേഫ്റ്റി ഐറ്റംസുമാണ് പ്രധാനം.

വാപ്‌കോ, ഹെന്‍കസ്റ്റ്, ഫെബി, ട്രക്ടെക്, കെ.ടി.കെ. ജര്‍മനി തുടങ്ങിയവയാണണ് ഓട്ടോമാക്‌സ് ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന ബ്രാന്റുകള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment