Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കെ എച്ച് എൻ എ അരിസോണ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി

March 13, 2021 , അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: കെ എച് എൻ എ അരിസോണ കൺവെൻഷനുള്ള ഒരുക്കങ്ങൾ ഫിനിക്സിൽ പൂർത്തിയായതായി പ്രസിഡണ്ട് ഡോ. സതീഷ് അമ്പാടി പ്രസ്താവിച്ചു. കെ എച് എൻ എ ടെക്സസ് റീജിയൻ കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. റീജിയണൽ വൈസ്പ്രെസിഡെന്റ് സോമരാജൻ നായർ വിളിച്ചു ചേർത്ത കോൺഫ്രൻസിൽ കെ എച് എൻ എ ഡയറക്ടർ ബോർഡ്, ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ കൂടാതെ ഹ്യൂസ്റ്റൺ ഡാളസ് ഒക്കലഹോമ എന്നിവിടങ്ങളിൽനിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.

2021 ഡിസംബർ 30, 31 ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ആരിസോണയിലെ ഫിനിക്സിൽ നടക്കുന്ന കൺവെൻഷനായി പഞ്ചനക്ഷത്ര റിസോർട് ആണ് വേദിയാകുന്നത്. അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുടുംബങ്ങൾക്ക് നവ്യാനുഭവങ്ങൾ പകർന്നു നൽകാനായി നടൻ കലകളുടെ ഒരു മേള തന്നെ ഒരുക്കുകയാണ് സതീഷ് അമ്പാടിയും സഹപ്രവർത്തകരും. പൂര നഗരിയെ പുന:സൃഷ്ടിക്കാൻ എത്തുന്ന മട്ടന്നൂരും സംഘവും ഭക്ഷണശാലയിൽ രുചിക്കൂട്ടുകൾ വാരിവിതറാൻ പഴയിടം മോഹനൻ നമ്പൂതിരി. പോരെ പൂരം.

എന്തായാലും കെ എച് എൻ എകൺവൻഷനിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് ഫിനിക്സ് നൽകുന്ന അനുഭവം വ്യതിരിക്തമാവും എന്നതിന് സംശയം ഇല്ല. ഒപ്പം നേറ്റീവ് ഇന്ത്യൻ ഗ്രാമാന്തരങ്ങളിലൂടെ ഗ്രാൻഡ് കാന്യനിലേക്കു ഒരു യാത്രയും. അതുകഴിഞ്ഞു ലാസ്‌വേഗാസിലെത്തി തളർച്ച മാറ്റി പുതുവത്സരാഘോഷവും കഴിഞ്ഞു മടക്കയാത്ര. ഇടയിൽ സംഗീത നൃത്ത മത്സരങ്ങളും സത്സംഗങ്ങളും പതിവ് പോലെ.

കൺവെൻഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ട്രെഷറർ ഡോ. ഗോപാലൻ നായർ പറഞ്ഞു. സെകട്ടറി ഡോ. സുധിർ പ്രയാഗ, രാജീവ് ഭാസ്കരൻ, ടി എൻ നായർ, ശ്രീമതി ഗിരിജ രാഘവൻ, കൺവെൻഷൻ കോർഡിനേറ്റർ സുധിർ കൈതവന എന്നിവർ സംസാരിച്ചു.

2023 ലെ കൺവൻഷൻ ശ്രി സോമരാജൻ നായരുടെ നേതൃത്വത്തിൽ ഹ്യൂസ്റ്റനിൽ നടത്താനും ടെക്സസ് റീജിയൻ ഏകകണ്ഠമായി തീരുമാനിച്ചു. നിരവധി തവണ കേരളം ഹിന്ദു സൊസൈറ്റി, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള സോമരാജ്ൻ നായർ കെ എച് എൻ എ ട്രസ്റ്റീ ബോർഡ് അംഗം, ഡയറക്ടർ ബോർഡ് അംഗം, 2003 ലെ ഹ്യൂസ്റ്റൺ കൺവെൻഷൻ ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top