Flash News

ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതിയുമായി സഹകരിച്ച് കൾച്ചറൽ ഫോറം

March 13, 2021 , മുനീഷ് അരിമണിച്ചോല

കൾച്ചറൽ ഫോറം പ്രതിനിധികള്‍ ഐ സി ബി എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന് ഇൻഷുറൻസ് രേഖകള്‍ കൈമാറുന്നു

ദോഹ: കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളെയും ജീവനക്കാരെയും ഉദ്ദേശിച്ച് ഐ സി ബി എഫ് നടത്തുന്ന ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി കൾച്ചറൽ ഫോറം. പദ്ധതിയില്‍ അംഗമാവാൻ താത്പര്യമുള്ള കൾച്ചറൽ ഫോറം അംഗങ്ങളുടെ ഇൻഷൂറൻസ് രേഖകള്‍ കൾച്ചറൽ ഫോറം പ്രസിഡന്‍റ് ഡോ. താജ് ആലുവ, വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി റഷീദ് അലി, ഇൻഷുറൻസ് കോഓര്‍ഡിനേറ്റർ ജാബിർ റഫാത്ത്, ഓഫീസ് ഇൻചാർജ് താഹ പെരുമ്പാവൂർ എന്നിവർ ചേർന്ന് ഐ സി ബി എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാനെ ഏൽപിച്ചു. വൈസ് പ്രസിഡന്‍റ് വിനോദ് വി നായർ, ജനറല്‍ സെക്രട്ടറി സാബിത് സഹീർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top