അമേരിക്കന്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ മാര്‍‌വിന്‍ ഹഗ്ലര്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: എക്കാലത്തെയും മികച്ച മിഡിൽവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്മാരിൽ ഒരാളായ മാർവിൻ ഹാഗ്ലർ ശനിയാഴ്ച അന്തരിച്ചു. 66 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് മരണവിവരം അറിയിച്ചത്. ന്യൂ ഹാംഷെയറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

1973 മുതൽ 1987 വരെ ബോക്‌സിംഗ് റിംഗ് അടക്കിവാണിരുന്ന പകരം വെക്കാനാവാത്ത താരമായിരുന്നു ഹാഗ്‌ളർ. 67 പോരാട്ടങ്ങളിൽ 62ലും വിജയം നേടിയായിരുന്നു ഹാഗ്‌ളറിന്റെ മടക്കം. ഇതിൽ 52 എണ്ണം നോകൗട്ടും ആയിരുന്നു. മിഡിൽവെയ്‌റ്റ് ബോക്‌സിങ്ങിൽ ഹാഗ്‌ളറുടെ ഇടംകൈ പഞ്ചുകളെ നേരിടാൻ കഴിവുള്ള താരങ്ങൾ അധികമുണ്ടായിരുന്നില്ല.

1985ൽ ലാസ് വേഗാസിലെ സീസർ പാലസിൽ തോമസ് ഹിറ്റ്മാൻ ഹിറ്റ്മാൻ ഹേൺസിനെതിരായ ഹാഗ്‌ളറുടെ ബൗട്ട് ഏറെ പ്രശസ്‌തമായിരുന്നു. ഹാഗ്‌ളർ എട്ട് മിനിറ്റ് കൊണ്ടാണ് ഹിറ്റ്മാനെ നിലംപരിശാക്കിയത്. ബോക്‌സിങ് ചരിത്രത്തിലെ ക്‌ളാസിക്കായി ഈ പോരാട്ടത്തെ ഇന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

തുടർച്ചയായ പന്ത്രണ്ട് തവണ ഹാഗ്‌ളർ വേൾഡ് ബോക്‌സിങ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിങ് അസോസിയേഷന്റെയും ലോക കിരീടങ്ങൾ നിലനിർത്തിയത്. 1986ലായിരുന്നു ഹാഗ്‌ളറുടെ അവസാന ജയം. റിങ്ങിനോട് വിട പറഞ്ഞതിന് ശേഷം കമന്ററിയിലേക്കും അഭിനയത്തിലേക്കും കൂടുതൽ ശ്രദ്ധ പുലർത്തിയ ഹാഗ്‌ളറെ ഇന്റർനാഷണൽ ബോക്‌സിങ് ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെടുത്തി.

‘ദശാബ്‌ദത്തിന്റെ പോരാളി’ എന്ന വിശേഷണമാണ് ബോക്‌സിങ് ഇല്ലസ്‌ട്രേറ്റഡ് മാഗസിൻ ഹാഗ്‌ളർക്ക് നൽകിയത്. റിങ് മാഗസിൻ രണ്ട് തവണ ഫൈറ്റർ ഓഫ് ദി ഇയർ പുരസ്‌കാരവും നൽകി ആദരിച്ചിരുന്നു.

സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് പറയുന്നതനുസരിച്ച്, മാസച്യുസെറ്റ്സിലെ ലോവലിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനാണ് ഹാഗ്ലറിന് “മാർവല്ലസ്” എന്ന വിളിപ്പേര് നൽകിയത്.

1954 ൽ ന്യൂജെഴ്സിയിലെ നെവാർക്കിലാണ് ഹാഗ്ലർ ജനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News