വടകരയില്‍ രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കും: രമേശ് ചെന്നിത്തല

കോഴിക്കോട്: ആര്‍ എം പി നേതാവ് കെ കെ രമ വടകരയില്‍ മത്സരിക്കാന്‍ തയ്യാറെങ്കില്‍ യു ഡി എഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമ സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത രമേശ് ചെന്നിത്തലയെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ കെകെ രമ മത്സരിക്കാതെ പിന്തുണ നൽകില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. ആർഎംപി നിലപാട് മാറ്റാത്തതിനാൽ കോൺഗ്രസ് വടകരയിൽ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് മത്സരിക്കാന്‍ സന്നദ്ധയാണെന്ന് കെകെ രമ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചത്. രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment