Flash News

പാര്‍ട്ടി വിട്ട പിസി ചാക്കോ എന്‍സിപിയില്‍; എല്‍ഡിഎഫിനായി ഇന്ന് മുതല്‍ പ്രചാരണം

March 17, 2021

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ദേശീയടിസ്ഥാനത്തില്‍ ബിജെപിയ്‌ക്കെതിരായ ചേരിയെ നയിക്കാന്‍ ശരദ് പവാറിനേ കഴിയൂവെന്ന് തിരിച്ചറിഞ്ഞാണ് എന്‍സിപിയിലെത്തുന്നതെന്ന് പിസി ചാക്കോ പറഞ്ഞു. ഇന്ന് മുതല്‍ കേരളത്തില്‍ യുഡിഎഫിനെതിരെയുള്ള പ്രചാരണത്തില്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെയാണ് പിസി ചാക്കോ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ടത്. ന്യൂഡല്‍ഹിയില്‍ എന്‍സിപി ദേശീയ നേതാക്കള്‍ അണിനിരന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാക്കോയുടെ കടന്നുവരവ് എന്‍സിപിയ്ക്ക് ദേശീയ തലത്തിലും കേരളത്തിലും മുതല്‍ക്കൂടാകുമെന്ന് ശരത് പവാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top