Flash News

ശ്വേത പരാതി പിന്‍വലിച്ചത് സൂപ്പര്‍സ്റ്റാറിന്റേയും മുന്‍ മന്ത്രിയുടേയും മദ്ധ്യസ്ഥതയില്‍

November 4, 2013 , ആന്‍സി വര്‍ഗീസ്

shweta_kurrup

കൊച്ചി: കൊല്ലം എം.പി പീതാംബരകുറുപ്പ് അപമാനിച്ചുവെന്ന പരാതി നടി ശ്വേത മേനോന്‍ പിന്‍ വലിച്ചത് ടെലിവിഷന്‍ അവതാരകന്‍ കൂടിയായ സൂപ്പര്‍ സ്റ്റാറിന്റേയും സിനിമ താരമായ മുന്‍ മന്ത്രിയുടേയും മദ്ധ്യസ്ഥതയില്‍. പീതാംബരകുറുപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയ ശ്വേത സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ശ്വേതയ്ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ശ്വേത നിരുപാധികം പരാതി പിന്‍ വലിച്ചത്.

 

കൊല്ലത്തുനടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെ സമാപന ചടങ്ങില്‍ പീതാംബര കുറുപ്പ് അപമാനിച്ചുവെന്നായിരുന്നു ശ്വേതയുടെ പരാതി. സംഭവം വലിയ വിവാദമായി മാറുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് അനുഭാവിയായ സൂപ്പര്‍ സ്റ്റാറും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മുന്‍ അംഗവുമായിരുന്ന സിനിമ താരവും പീതാംബര കുറുപ്പിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇവരുടെ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് പീതാംബര കുറുപ്പ് സംഭവത്തില്‍ പരസ്യമായി ക്ഷമ ചോദിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top