കീൻ പ്രവർത്തനോദ്ഘാടനം 20 ന് നാളെ (ശനിയാഴ്ച) വൈകുന്നേരം 8 ന്

കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസോയിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ) യുടെ 2021 ലെ പ്രവർത്തനോദ്ഘാടനം മാർച്ച് 20 ന് ശനിയാഴ്ച വൈകീട്ട് 8:00 മണിക്ക് സൂമിലൂടെ നടത്തും. കീൻ പ്രസിഡന്റ് മെറി ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗില്‍ പ്രമുഖ എഞ്ചിനീയറും കപ്പൽ വ്യവസായ രംഗത്തെ അതികായകനുമായ ആന്റണി പ്രിൻസ് ഉദ്ഘാടനം നിർവ്വഹിക്കും.

എഞ്ചിനീയറിംഗിന് മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനും കീനിന്റെ പ്രവർത്തനങ്ങൾ സഹായകമാണ്. കഴിഞ്ഞ 13 വർഷം കൊണ്ട് 120 ൽപരം വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞത് കീനിന്റെ പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന നാഴികകല്ലാണ്.

കീൻ പ്രസിഡന്റ് മെറി ജേക്കബ്ബ്, സെക്രട്ടറി ജോ അലക്‌സാണ്ടർ, ട്രഷറർ സോജിമോൻ ജെയിംസ് , ഷാജി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുക. സംഘടനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

keanusaorg@gmail.com

കീൻ മീറ്റിൽ പങ്കെടുക്കാനുള്ള ZOOM ID 88131450060, Pass code 303746.

 

Print Friendly, PDF & Email

Related News

Leave a Comment