യുഡി‌എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനകീയമായിരിക്കുമെന്ന് എം എം ഹസന്‍; പ്രകാശന കര്‍മ്മം ഇന്ന് രാവിലെ 11 മണിക്ക്

തിരുവനന്തപുരം: യുഡി‌എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനകീയമായിരിക്കുമെന്ന് യുഡി‌എഫ് കണ്‍‌വീനര്‍ എം എം ഹസന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പത്രികയുടെ പ്രകാശന കര്‍മ്മം. ന്യായ് പദ്ധതി, ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. പ്രകടന പത്രികയിലേക്ക് അഭിപ്രായങ്ങൾ തേടാൻ ശശി തരൂരിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതുള്‍പ്പടെയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ ലഭിച്ച നിർദേശങ്ങളും ഉണ്ടാകും. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കൾ ചേർന്ന് പ്രകടന പത്രിക പ്രകാശനം ചെയ്യും.

Print Friendly, PDF & Email

Leave a Comment