കോവിഡ് വാക്സിനേഷൻ മാപ്പ് കമ്മ്യൂണിറ്റി സെന്ററിൽ മാർച്ച് 27 ന്

ഫിലഡല്‍‌ഫിയ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ മാർച്ച് 27-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെടുന്നു.

ഫൈസർ കമ്പനിയുടെ ആദ്യ ഡോസ് മാർച്ച് 27-ാം തീയതി ശനിയാഴ്ചയും, രണ്ടാമത്തെ ഡോസ് ഏപ്രിൽ 17-ാം തീയതി ശനിയാഴ്ചയുമായി കൊടുക്കുന്നതിനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.

മാപ്പ് എല്ലാ കാലത്തും മലയാളി കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഫിലഡൽഫിയയിൽ സജീവമായി സേവനം ചെയ്യുന്നു. കോവിഡ് -19 ന്റെ ആദ്യ ഘട്ടം മുതൽ സാനിറ്റൈസർ വിതരണവും മാസ്ക് വിതരണവുമായി മുൻപിൽ നിന്ന് പ്രവർത്തിച്ചു. ഇതും മാപ്പിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ മകുടോദാഹരണം ആണെന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബിനു ജോസഫ്, ട്രഷറർ ശ്രീജിത്ത് കോമാട് എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് 203 482 9123, ബിനു ജോസഫ് 267 235 4345, ശ്രീജിത്ത് കോമാട് 636 542 2071.

Print Friendly, PDF & Email

Related News

Leave a Comment