Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള 10 വയസ്സുകാരിയുടെ കവിത പ്രസിദ്ധീകരിച്ചു

March 23, 2021 , പി.പി. ചെറിയാന്‍

ലൂയിസ് വില്ല (കെന്റക്കി): ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീയാന്‍സി കുമാരിയുടെ (10) ‘Pandamic 2020, Poetic Winter Evenings’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കെന്റക്കി ലൂയിസ്‌വില്ലയില്‍ നിന്നുള്ള അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ മഹാമാരിയെക്കുറിച്ചുള്ള ആദ്യ കവിതാ സമാഹാരമാണിത്.

യഥാര്‍ത്ഥ ജീവിതത്തില്‍, പത്തു വയസ്സുകാരിയുടെ ഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഈ കവിതാസമാഹാരം വായനക്കാരുടെ മനം കവരുന്നതാണ്. വാക്കുകളേയും, അക്ഷരങ്ങളേയും അമിതമായി സ്‌നേഹിച്ചിരുന്ന ശ്രീയാന്‍സി കുമാരി വളരെ ചെറുപ്പത്തില്‍ തന്നെ ചെറുകഥകള്‍ എഴുതാറുണ്ടായിരുന്നുവെന്ന് മാതാവ് ഗരീമാ കുമാരി പറഞ്ഞു.

2020 ശൈത്യകാലത്താണ് ശ്രീയാന്‍സി ആദ്യ കവിത രചിച്ചത്. തുടര്‍ന്ന് നിരവധി കവിതകള്‍ രചിക്കുകയും എല്ലാം ചേര്‍ത്ത് ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു.

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ശ്രീയാന്‍സിയുടെ കവിതകള്‍ വായിക്കുനനതിലൂടെ സ്വയം കവിതാ രചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് മാതാവ് പറഞ്ഞു. മാത്രമല്ല, മഹാമാരിയുടെ പിടിയില്‍ പെട്ട് മാനസികമായി തളര്‍ച്ച ബാധിച്ചവര്‍ക്ക് ഉത്തേജനം നല്‍കുന്നതിനും ഈ കവിത ഉപകരിക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നു.

ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുമെന്നും കുമാരി പറഞ്ഞു. ആമസോണ്‍ ഡോട്ട് കോമില്‍ ഈ പുസ്തകം ലഭിക്കുമെന്നും അവര്‍ പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top