വിജയമന്ത്രങ്ങള്‍ നൂറിന്റെ നിറവില്‍

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ വിജയ മന്ത്രങ്ങള്‍ നൂറിന്റെ നിറവില്‍. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ സന്ദേശങ്ങളോടെ മുന്നേറുന്ന വിജയമന്ത്രങ്ങള്‍ 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം റേഡിയോ മലയാളം ഓഫീസില്‍ നടന്നു.

റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, യൂഗോ പേ വേ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ് , ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഓട്ടോ മാക്സ്ട്രേഡിംഗ് മാനേജര്‍ ഫൈസല്‍ റസാഖ്, റാഗ് ബിസിനസ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയക്ടര്‍ മുഹമ്മദ് അസ്‌ലം, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബു, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ഷജീര്‍ പുറായില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലയാളം ന്യൂസ് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയെ ആസ്പദമാക്കി ബന്ന ചേന്ദമംഗല്ലൂരിന്റെ ആകര്‍ഷകമായ ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും റേഡിയോ മലയാളത്തിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങള്‍ കോവിഡ് സമ്മാനിച്ച ഏറ്റവും ക്രിയാത്മകമായ മോട്ടിവേഷണല്‍ പ്രോഗ്രാമാണ്.

Print Friendly, PDF & Email

Related News

Leave a Comment