അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ സഹായഹസ്തവുമായി മുന്നോട്ട്

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ) സഹായ ഹസ്തവുമായി മുന്നോട്ട്. ആഫ്രിക്കയിലെ ഗുയാനാ എന്ന പ്രവിശ്യയില്‍ സലേസിയന്‍ മിഷണറീസ് ഓഫ് മേരി ഇമാക്കുലേഷന്‍ (S.M.M.I) വിഭാഗത്തില്‍ പെട്ട സിസ്‌റ്റേഴ്‌സ് ഏകദേശം രണ്ടു വര്‍ഷമായി നടത്തിവന്നിരുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ ‘അമ്മ’യുടെ ഭാരവാഹികള്‍ സ്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ തുക കണ്ടെത്തി അയച്ചു കൊടുക്കുകയും കുട്ടികള്‍ക്ക് തുടര്‍ന്നുള്ള പഠനത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു.

കാറ്റും മഴയും ചൂടും ഏല്‍ക്കാതെ ഇരുന്ന് പഠിക്കാന്‍ ‘അമ്മ’ ചെയ്തുകൊടുത്ത സഹായത്തെ സ്കൂള്‍ ഭാരവാഹികള്‍ പ്രകീര്‍ത്തിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment