Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

എന്‍ എസ് എസ് വാസ്തവവിരുദ്ധമായ പ്രസ്താവനകളിറക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

March 23, 2021

ആലപ്പുഴ: എന്‍ എസ് എസ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയാല്‍ ജനങ്ങള്‍ അതേറ്റെടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന് അവരുടേതായ നിലപാടുണ്ടായിരിക്കാം. അവര്‍ എല്ലാക്കാലത്തും സമദൂര നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശരിദൂര നിലപാടും അവർ സ്വീകരിച്ചതായി കണ്ടിട്ടുണ്ട്. സർക്കാരിനെ വിമർശിക്കേണ്ടതായ യാതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് ബിജെപിയെ ശക്തിപ്പെടുത്തുകയാണെന്ന വസ്തുത മറച്ചുവെക്കാനാണ് ഇടതുപക്ഷത്തുനിന്ന് ജനങ്ങൾ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന നുണപ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് സ്വയം വിൽപ്പനയ്ക്ക് വയ്ക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ബിജെപി ശക്തിപ്രാപിച്ച സ്ഥലങ്ങളെല്ലാം തന്നെ മുമ്പ് കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളായിരുന്നു. കോൺഗ്രസിലെ പല നേതാക്കളും ഇപ്പോൾ ബിജെപിയിലാണുള്ളത്. കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top