കൊളറാഡോ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു

കൊളറാഡേ: കൊളറാഡോയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 10 പേരുടെയും, പ്രതിയെന്നു സംശയിക്കുന്ന 21 ക്കാരന്റെയും വിശദവിവരങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. വെടിവയ്പ്പു നടത്തിയത് സിറിയയില്‍ നിന്നും അമേരിക്കയിലെത്തി വളരെ കാലമായി ഇവിടെ താമസിക്കുന്ന അഹമ്മദ് അല്‍ അലിവി എന്ന യുവാവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. അഹമ്മദിന്റെ തുടയില്‍ വെടിയേറ്റിരുന്നുവെന്നും, ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കുശേഷം ജയിലിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

അക്രമവാസനയുള്ള യുവാവായിരുന്നു അഹമ്മദെന്നും, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സഹപാഠിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടുമാസത്തെ പ്രൊബേഷന്‍ ലഭിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിന് മറുപടി ലഭിച്ചില്ല.

20 വയസ്സ് മുതല്‍ 65 വയസ്സു വരെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നും ഇതില്‍ നാലുപേര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഏഴു മക്കളുടെ അച്ഛനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍.

 

Print Friendly, PDF & Email

Leave a Comment