Flash News

ഇനി ടെസ്‌ല വാഹനങ്ങൾ ബിറ്റ്കോയിൻ ഉപയോഗിച്ച് വാങ്ങാം

March 24, 2021

ന്യൂയോര്‍ക്ക്: കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിച്ച് വാങ്ങാമെന്നും, ഈ വർഷം അവസാനം അമേരിക്കയ്ക്ക് പുറത്ത് ലഭ്യമാകുമെന്നും ടെസ്‌ല ഇങ്ക് മേധാവി എലോൺ മസ്‌ക് പറഞ്ഞു.

“നിങ്ങൾക്ക് ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ഒരു ടെസ്ല വാങ്ങാം,” അദ്ദേഹം ബുധനാഴ്ച ട്വീറ്റ് ചെയ്തു. ടെസ്ലയ്ക്ക് നല്‍കുന്ന ബിറ്റ്കോയിൻ പരമ്പരാഗത കറൻസിയിലേക്ക് മാറ്റുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

1.5 ബില്യൺ ഡോളർ ബിറ്റ്കോയിൻ വാങ്ങിയതായും കാറുകളുടെ വിലയായുള്ള പണമടയ്ക്കല്‍ രീതിയായി ഉടൻ തന്നെ ബിറ്റ്കോയിന്‍ സ്വീകരിക്കുമെന്നും ഇലക്ട്രിക് കാർ നിർമാതാവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസിയുടെ വില കുതിച്ചുയരാന്‍ കാരണവുമായി.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ക്രിപ്റ്റോ കറൻസികൾ പ്രചരിപ്പിക്കുന്ന മസ്‌ക് കഴിഞ്ഞ മാസം പരമ്പരാഗത പണമടയ്ക്കല്‍ രീതിയെ വിമർശിച്ചിരുന്നു.

ടെസ്‌ല ബിറ്റ്കോയിനിൽ നിക്ഷേപിച്ചതിനെത്തുടർന്ന്, ഉബർ ടെക്നോളജീസ് ഇങ്ക്, ട്വിറ്റർ ഇങ്ക് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ ക്രിപ്റ്റോ കറൻസിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുകയെന്ന ആശയം റൈഡ്-ഹെയ്‌ലിംഗ് കമ്പനി ചർച്ച ചെയ്യുകയും വേഗത്തിൽ തള്ളുകയും ചെയ്തുവെന്ന് ഉബർ ചീഫ് എക്സിക്യൂട്ടീവ് ഡാര ഖോസ്രോഷാഹി പറഞ്ഞു. എന്നിരുന്നാലും, ക്രിപ്റ്റോ കറൻസിയെ പേയ്‌മെന്റായി സ്വീകരിക്കാൻ ഉബെറിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിറ്റ്കോയിൻ കൈവശം വയ്ക്കുന്നതിൽ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്ന് ട്വിറ്റർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ബിറ്റ്കോയിൻ വാഹനങ്ങൾക്കുള്ള പേയ്‌മെന്റായി സ്വീകരിക്കാമോ എന്ന് വിലയിരുത്തുമെന്ന് ജനറൽ മോട്ടോഴ്‌സ് കമ്പനി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top