Flash News

140 മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍; ആരോപണം കടുപ്പിച്ച് ചെന്നിത്തല

March 24, 2021

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടുകളുണ്ട്. കേരളത്തിലെ വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമായി മാറി. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. പയ്യന്നൂരില്‍ വോട്ടുള്ള 127 പേര്‍ ഇരിക്കൂറിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അഴീക്കോടും പൂഞ്ഞാറിലും സമാന അവസ്ഥയുണ്ട്. 140 മണ്ഡലങ്ങളിലായി ഇത്രയും വോട്ടുകള്‍ ചേര്‍ക്കാന്‍ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി സംശയിക്കുന്നു. കോണ്‍ഗ്രസുകാരാണ് വ്യാജവോട്ട് ചേര്‍ത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ല. തെറ്റ് ആര് ചെയ്താലും നിയമനടപടി വേണം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നത്. ക്രമക്കേട് ഇന്ന് തന്നെ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top