Flash News

ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂം അന്തരിച്ചു; പ്രിയപ്പെട്ട നേതാവിനുവേണ്ടിയുള്ള അന്ത്യോപചാരം ഇന്ന് രാജ്യമെമ്പാടുമുള്ള പള്ളികളിൽ നടക്കും

March 24, 2021

ബുധനാഴ്ച അന്തരിച്ച ദുബൈ ഡപ്യൂട്ടി ഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന് ദുബൈ അനുശോചനം രേഖപ്പെടുത്തി. 75 വയസ്സുകാരനായിരുന്ന ഭരണാധികാരി മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ സഹോദരനാണ്. മരണവാർത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ ട്വിറ്ററിൽ പങ്കു വെച്ചു.

1971ൽ യുഎഇയുടെ ആദ്യ കാബിനറ്റ് നിലവിൽ വന്നത് മുതൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശൈഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അന്തരിച്ച ഷെയ്ഖിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഷെയ്ഖ് കുടുംബത്തിലെ നിരവധി അംഗങ്ങൾ നേരത്തെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എത്തിയിരുന്നു. മഗ്‌രിബ് നമസ്കാരത്തിന് ശേഷം രാജ്യത്തുടനീളമുള്ള പള്ളികളിൽ പ്രിയപ്പെട്ട നേതാവിനുവേണ്ടി അന്ത്യോപചാരം നടത്തും.

ആയിരക്കണക്കിന് നിവാസികൾ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന് വേണ്ടി അന്ത്യോപചാരമർപ്പിച്ചു

ദുബൈ ഡപ്യൂട്ടി ഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിനായി ആയിരക്കണക്കിന് യുഎഇ നിവാസികൾ പ്രാര്‍ത്ഥനകള്‍ നടത്തി. മാർച്ച് 24 ബുധനാഴ്ച മഗ്‌രിബ് നമസ്കാരത്തിനുശേഷം രാജ്യത്തുടനീളമുള്ള പള്ളികളിലാണ് പ്രാർത്ഥനകൾ സംഘടിപ്പിച്ചത്.

അന്തരിച്ച ഡെപ്യൂട്ടി ഭരണാധികാരിയുടെ സംസ്ക്കാരം കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത് .

പ്രാർത്ഥനയ്ക്ക് ശേഷം ഷെയ്ഖ് ഹംദാന്റെ മരുമക്കൾ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം എന്നിവർ മൃതദേഹം അന്തിമ വിശ്രമ സ്ഥലമായ ഉം ഹുറൈർ ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.

10-ദിവസത്തെ ദുഃഖാചരണത്തില്‍ ദുബൈ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച മുതൽ എമിറേറ്റിലെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജോലി മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കും.

റിപ്പോര്‍ട്ട്: മുഫീദാ മാലിക്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top