Flash News

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ ആരോപണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

March 24, 2021

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ലോയ്ഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡെയ്‌ലി മെയിലിലെ തന്റെ കോളത്തിലൂടെയാണ് അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ചത്. ഓൺ-ഫീൽഡ് അമ്പയർമാർക്കെതിരായ കോഹ്‌ലിയുടെ പെരുമാറ്റം പ്രകോപനപരവും അനാദരവുള്ളതുമാണെന്നും അവരെ സമ്മർദ്ദത്തിലാക്കുന്നതാണെന്നുമാണ് ലോയ്ഡിന്റെ ആരോപണം.

സോഫ്റ്റ് സിഗ്നലിനെക്കുറിച്ചുള്ള കോഹ്‌ലിയുടെ അഭിപ്രായത്തെ ലോയ്ഡ് നിശിതമായി വിമർശിച്ചു. നാലാം ടി20യില്‍ ഡേവിഡ് മലാന്‍ ക്യാച്ചെടുത്തപ്പോള്‍ സോഫ്റ്റ് സിഗ്നല്‍ ഔട്ട് വിളിക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ അംപയര്‍മാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു കോലി അഭിപ്രായപ്പെട്ടത്. ഒരു കാര്യം പറയട്ടെ, സോഫ്റ്റ് സിഗ്നനല്ലെന്നത് ആധികാരികായ ഒന്നല്ല, മതിയായ തെളിവുണ്ടെങ്കില്‍ തേര്‍ഡ് അംപയര്‍ ഇതു അസാധുവാക്കും. അംപയര്‍ നിതിന്‍ മേനോനുമേല്‍ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം- കോലി അംപയര്‍മാരോട് അനാദരവ് കാണിക്കുകയും അവരെ ഈ പരമ്പരയിലുടനീളം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും ലോയ്ഡ് കോളത്തില്‍ കുറിച്ചു.

കളിക്കാരും ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമാരും തമ്മിലുള്ള വാക്കേറ്റങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഐസിസിയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നും ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമായി ഒരുപാട് തവണ വാക്കേറ്റമുണ്ടായിട്ടുണ്ട്. പല്ല് കൊഴിഞ്ഞ ഐസിസി ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും ലോയ്ഡ് തുറന്നടിച്ചു.

ഡിആര്‍എസൊന്നും ഇല്ലാത്ത കാലത്തു ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അന്നു അംപയര്‍ ഒരു തീരുമാനമെടുത്താല്‍, അത് ബാറ്റ്‌സ്മാന് ഇഷ്ടമായാലും ഇല്ലെങ്കിലും അത് നിലനില്‍ക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ ഔട്ടാണെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയാണെങ്കില്‍ ആ തീരുമാനവും നിലനില്‍ക്കുമെന്നും ലോയ്ഡ് വിശദമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പയർമാരെ ദുർബലപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ മത്സരം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന കരുതുന്ന കളിക്കാർ ഇപ്പോഴും ഉണ്ട്. കോഹ്‌ലി തന്നെ ഒരു ഉദാഹരണം. ഡിആര്‍എസില്‍ അംപയര്‍മാരുടെ കോള്‍ ഒഴിവാക്കപ്പെടണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.അനന്തരഫലങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് കോലി പലതും വിളിച്ചുപറയുന്നത്. എല്ലാം ഔട്ട് നല്‍കുകയാണെങ്കില്‍ മുഴുവന്‍ ടെസ്റ്റ് മല്‍സരങ്ങളും രണ്ടു ദിവസം കൊണ്ടു തന്നെ അവസാനിക്കും. ഏകദിന മല്‍സരമാവട്ടെ നാലു മണിക്കൂര്‍ കൊണ്ടും കഴിയും. അംപയര്‍മാര്‍ക്കു അവരുടെ അധികാരം തിരികെ നല്‍കണം. ഇതിനു വേണ്ടി ഫുട്‌ബോളിലേതു പോലെ മോശമായി പെരുമാറുന്നവര്‍ക്കെതിരേ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാണിക്കാന്‍ അംപയര്‍മാര്‍ക്കു അവകാശം നല്‍കണം. കാരണം ഇപ്പോള്‍ അംപയര്‍മാര്‍ ഒരു അധികാരവുമില്ലാത്തവരായാണ് കാണപ്പെടുന്നത്. ഇനി കോലിയിലേക്കു വന്നാല്‍ ഏറെ ഉത്തരവാദിത്വവും ഒപ്പം സ്വാധീനവുമുള്ള അദ്ദേഹം താന്‍ പറയുന്നതിലും പ്രവര്‍ത്തിയിലും ശ്രദ്ധാലുവായിരിക്കണമെന്നും ലോയ്ഡ് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top