ക്‌നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ അമ്മമാർ

വള്ളിപുള്ളി മാറ്റം വരുത്തുവാൻ സാധിക്കാത്തത് ഒന്നേയുള്ളൂ, ബൈബിൾ. അതുപോലെ കാലങ്ങളായി പരിപാലിച്ചു പോരുന്നു വിശ്വാസമാണ് ക്നാനായ വിശ്വാസം.

ബൈബിളിലെ ധീര വനിതകളുടെ പെട്ടെന്നുള്ള ഇടപെടലുകൾ യഹൂദ ജനതയെ രക്ഷിച്ച ചരിത്രങ്ങൾ ബൈബിളിൽ ഉണ്ട്. അബ്രഹാമിന്റെ കാലം മുതൽ സ്വന്തം ജനതയിൽ നിന്ന് മാത്രം വിവാഹം കഴിക്കുന്ന ജനതയാണ് ക്നാനായക്കാർ. സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും ഒക്കെ ഉള്ള കാലം വരെയും തുടരും. ഈ പ്രതിസന്ധിയിൽ സമുദായത്തെ രക്ഷിക്കാൻ ഡോ. ദിവ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറായി വന്നിരിക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ഉള്ള കാലം വരെയും ദൈവ വിശ്വാസത്തോടുകൂടി തന്നെ ഞങ്ങടെ പാരമ്പര്യങ്ങൾ കാത്തു പാലിക്കും. KCWFNA പ്രസിഡണ്ട് ഡോ. ദിവ്യ വള്ളിപ്പടവിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പുതുമയാർന്ന ഒട്ടനവധി പരിപാടികൾ തുടക്കം കുറിക്കുന്നു. പറയുക മാത്രമല്ല ചെയ്തു കാണിച്ചുതരും എന്നും കൂടി നമ്മെ ഓർമ്മപ്പെടുത്തുകയാണ്.

നമ്മുടെ വിശ്വാസ സത്യങ്ങൾ കാത്തുസൂക്ഷിക്കും. നമ്മൾ ഒന്നിച്ചുനിന്നാൽ നമ്മെ തകർക്കാൻ ആർക്കു പറ്റും? പുതിയ പ്രസിഡന്റ് ഡോ. ദിവ്യ വള്ളിപ്പടവിലിന് ഷീന ബിജു കിഴക്കേപ്പുറത്തിന്റെ പ്രത്യേക അഭിനന്ദനങ്ങൾ.

നമ്മുടെ വനിതാ കൂട്ടായ്മകൾ ഒന്നിച്ച് ഒരേ സ്വരത്തിൽ പാരമ്പര്യ സത്യങ്ങൾക്ക് വെള്ളം ചേർക്കുവാൻ ആരെയും അനുവദിക്കില്ല. സ്വന്തം കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി രണ്ട് കൊല്ലത്തേക്ക് ഒഴിഞ്ഞു വച്ചിരിക്കുകയാണ് നമ്മുടെ സമുദായത്തിന്റെ ധീരവനിതകൾ. ഒപ്പം ക്നാനായ ക്ലബ്ബ് കാനഡയും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. പകർന്നുകിട്ടിയ വിശ്വാസം പകർന്നു കൊടുക്കണം. അത് പാരമ്പര്യം ആണെങ്കിലും. ക്നായി തൊമ്മന്‍ കൊടുങ്ങല്ലുരില്‍ അന്ന് കൊളുത്തിയ ദീപശിഖ, രക്തം നല്‍കി ജീവന്‍ നല്‍കി, തലമുറതലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.

ക്‌നാനായ സമുദായത്തിന്റെ വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും പാരമ്പര്യ സംരക്ഷണ ജീവിത ശൈലിയും വരും തലമുറയിലൂടെ സംരക്ഷിക്കപ്പെടും. അതിനു രാപകൽ അധ്വാനിക്കാൻ തയ്യാറാണ്. ക്‌നാനായ സമുദായത്തിന്റെ വളർച്ചയിൽ അമ്മമാരുടെ പങ്ക് ഏറ്റവും വിലപ്പെട്ടതാണെന്ന് പ്രസിഡന്റ് ഷിബു കിഴക്കേകുറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട്. മറ്റു പരിപാടികളും ഉടനെ തന്നെ അറിയിക്കുന്നതായിരിക്കും. ലോകം മുഴുവനുള്ള ക്നാനായ സമുദായ പാരമ്പര്യം കാത്തു പരിപാലിച്ചു പോകുന്നവർക്ക് പങ്കെടുക്കാം.

ക്നാനായ മലങ്കര വിശ്വാസം ഉള്ളവർക്കും ക്നാനായ യാക്കോബാ സമുദായത്തിൽ പെട്ടവർക്കും ഈ ക്ലാസ്സുകളിൽ പങ്കെടുക്കാം. അതിനുശേഷം എല്ലാ മാസവും കുട്ടികൾക്ക് ഒരുമിക്കാനുള്ള അവസരമൊരുക്കും. ഫാമിലിയുടെ ഉന്നമനത്തിനുവേണ്ടി പ്രൊഫഷണൽ മീറ്റിങ്ങുകളും നടത്തുന്നതാണ്.

പ്രൊഫഷണൽ ജോലികളും തിരിച്ചു വരുംദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തുന്നതായിരിക്കും . ഒപ്പം ഒരു മ്യൂസിക്നൈറ്റ് പ്രോഗ്രാമും നടത്തുവാൻ പ്ലാൻ ചെയ്യുന്നുണ്ട്. ക്നാനായക്കാരുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം മലയാളം ക്ലാസ്സുകളും അതുപോലെതന്നെ നാട്ടിലെ കുട്ടികളെ ഇംഗ്ലീഷിൽ ബോധവൽക്കരണവും. വരുംദിവസങ്ങളിൽ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

Print Friendly, PDF & Email

Related posts

Leave a Comment