സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ ഇ.ഡി.യ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റഡിയിലായ സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

റിട്ട്. ഹൈക്കോടതി ജഡ്ജി കെവി മോഹനനെ കമ്മീഷന്‍ അദ്ധ്യക്ഷനായി നിര്‍ദ്ദേശിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെതാണ് നിർണ്ണായക തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ലഭിച്ചാലുടന്‍ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കും.

ഇ.ഡി.യുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധമായ മൊഴി നൽകാൻ സ്വപ്ന സുരേഷിനെ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമുള്‍പ്പടെ അഞ്ച് വിഷയങ്ങളാണ് പ്രധാനമായും ജുഡിഷ്യൽ കമ്മിഷൻ്റെ അന്വേഷണ പരിധിയിൽ വരിക. നിലവിൽ ഇ.ഡിക്കെതിരെ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ഏജൻസിക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment