ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ട്

തിരുവനന്തപുരം: കഴക്കൂട്ടത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ട് എന്ന ആരോപണവുമായി സി പി എം രംഗത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുകളാണ് ലാലിന്‍റെ പേരിൽ വോട്ടർ പട്ടികയിലുള്ളത്. കഴിഞ്ഞ നവംബർ 16 ന് കൂട്ടി ചേർത്ത പട്ടികയിലാണ് രണ്ടാമത്തെ പേരുള്ളത്.

വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ഉണ്ടെന്ന ആരോപണം ലാൽ അടക്കമുള്ള യുഡിഎഫ് പ്രവർത്തകർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ തന്നെ പേരിൽ രണ്ടു വോട്ടുകൾ വോട്ടർ പട്ടികയിൽ വരുന്നത്. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നാണ് എസ്.എസ് ലാലിന്‍റെ വിശദീകരണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment