Flash News

ലൈംഗിക പീഡനത്തിനിരയായ യുവതികള്‍ക്ക് 1.1 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

March 27, 2021 , പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുടെ ചരിത്രത്തില്‍ ആദ്യമായി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി 1.1 ബില്യന്‍ (എഴുപത്തിരണ്ടായിരം കോടി രൂപ) നഷ്ടപരിഹാരം നല്‍കുന്നു. മാര്‍ച്ച് 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഒത്തുതീര്‍പ്പുണ്ടായത്.

യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടണ്ടല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പിഡീനത്തിനിരയാക്കിയ കേസിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നല്കുന്നതിന് യൂണിവേഴ്‌സിറ്റി ഒത്തുതീര്‍പ്പിലെത്തിയത്.

പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനു യുണിവേഴ്‌സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ലോ സ്യൂട്ടില്‍ ആരോപിക്കപ്പെട്ടിരുന്നത്.

2019 ജൂണില്‍ ജോര്‍ജ് ടണ്ടല്‍ അറസ്റ്റിലായി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്‌സിറ്റി ഈ സംഭവങ്ങളില്‍ അലംഭാവം പ്രകടിപ്പിച്ചുവെന്നും പരാതിക്കാര്‍ ആരോപിച്ചു.

സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദിക്കുന്നതായും, അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയ പ്രസിഡന്റ് കരോള്‍ ഫോര്‍ട്ട് പറഞ്ഞു.

ലഭിച്ച നഷ്ടപരിഹാരം തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്നു വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഇരകളായ സ്ത്രീകള്‍ പറഞ്ഞു. 18,000 സ്ത്രീകളെയാണ് ഗൈനക്കോളജിസ്റ്റ് പരിശോധിച്ചിട്ടുള്ളത്. മുപ്പത് വര്‍ഷമാണ് ഇയാള്‍ ഇവിടെ സേവനം അനുഷ്ഠിച്ചതെന്നും അധികൃതര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top