വിര്‍ജീനിയ ബീച്ച് വെടിവെപ്പ് 2 മരണം; നിരവധിപേര്‍ക്ക് പരിക്ക്

വിര്‍ജീനിയ : വിര്‍ജീനിയ ബീച്ചില്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച രാത്രി നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ മരിക്കുകയും പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.കൊല്ലപ്പെട്ടവരില്‍ രണ്ടു പേരെ ശനിയാഴ്ച വൈകീട്ട് തിരിച്ചറിഞ്ഞു . ഇരുപത്തിയഞ്ചു വയസുള്ള ഡൊണോവന്‍ ലിഞ്ച്, “ബാഡ് ഗാള്‍സ് ക്ലബ്” സ്റ്റാര്‍ ദേശായ്ല ഹാരിസ് (29) എന്നിവരാണിവര്‍. ഹാരിസിന്റെ മരണം ഇതുമായി ബന്ധപെട്ടതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

രാത്രി 11 മണിക്കാണ് റിസോര്‍ട്ട് ഏരിയയില്‍ വെടിവയ്പ്പ് ആരംഭിച്ചത്. രാത്രി 11:20 ഓടെ ഒന്നിലധികം വെടിവയ്പ്പുകള്‍ കേട്ടു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ വെടിയേറ്റ നിരവധി പേരെ കണ്ടെത്തി. ഏറ്റുമുട്ടലിനിടെയാണ് പരസ്പരം വെടിവെയ്പുണ്ടായതെന്നു വിര്‍ജീനിയ ബീച്ച് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ശനിയാഴ്ച ഉച്ചയ്ക്ക് അറിയിച്ചു.

വെടിവെപ്പുമായി ബന്ധപെട്ടു വിര്‍ജീനിയയിലെ ചെസാപീക്കിലെ അഹ്മോണ്‍ ജഹ്രി ആഡംസ് (22); വിര്‍ജീനിയ ബീച്ചിലെ ന്യൂക്വെസ് ടൈറോണ്‍ ബേക്കര്‍ (18); വിര്‍ജീനിയ ബീച്ചിലെ ഡെവണ്‍ മൗറിസ് ഡോര്‍സി ജൂനിയര്‍ (20).എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷൂട്ടിംഗിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment