നോര്‍ത്ത് അമേരിക്കയിലെ എല്ലാ മാര്‍ത്തോമ്മ ദേവാലയങ്ങളിലും ഹോശന്ന പെരുന്നാള്‍ ആചരിക്കുന്നു

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് ഹോശാന ഞായര്‍ പെരുന്നാള്‍ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനത്തെ അനുസ്മരിക്കുന്ന ദിനമായ ഇന്ന് വലിയ നോമ്പിന്റെ ആറാമത്തെ ഞായറും, ഈസ്റ്ററിനു മുമ്പുള്ള അവസാന ഞായറാഴ്ചയുമാണ്. ഹോശന്ന എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങളെ രക്ഷിക്കണമേ എന്നാണ്. യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ അന്ത്യനാളുകളെ കേന്ദ്രീകരിച്ചുള്ള ആഴ്ചയായ വിശുദ്ധ ആഴ്ചയുടെ തുടക്കം കൂടിയാണ് ഇന്ന്.

ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഇന്ന് (ഞായര്‍) ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ്മ ഇടവകയിലെ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ടെക്സാസിലെ ഓസ്റ്റിന്‍ മാര്‍ത്തോമ്മ ഇടവകയിലെ സന്ധ്യാ നമസ്കാര ശുശ്രുഷകള്‍ക്കും, പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയിലും, ഈസ്റ്റര്‍ ഞായറാഴ്ച ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വൈകിട്ട് ഡാളസ് ക്രോസ്വേ എന്നീ മാര്‍ത്തോമ്മ ഇടവകളിലെ ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കും.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരു വര്‍ഷമായി നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളിലും പിന്‍വലിച്ചു എങ്കിലും ദേവാലയങ്ങളില്‍ നിയന്ത്രണങ്ങളോട് ആണ് ഇപ്പോഴും ആരാധനകള്‍ നടത്തപ്പെടുന്നത്. മാര്‍ച്ച് 26 വെള്ളിയാഴ്ച നോമ്പിന്റെ നാല്പതാം ദിനത്തോട് അനുബന്ധിച്ച് മിക്ക ദേവാലയങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി പ്രത്യേക കുര്‍ബ്ബാന നടത്തപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം പലര്‍ക്കും ദേവാലയത്തിലേക്ക് കടന്നു വരുവാന്‍ ഇടയായത് പുതിയ ഒരു അനുഭവം ആയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment