Flash News

കുപ്പിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ശക്തമായ നടപടി സ്വീകരിക്കുന്നു

March 30, 2021 , മുര്‍ഷിദ

റിയാദ്: സൗദി അറേബ്യയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ശക്തമായ നടപടി സ്വീകരിച്ചു. രാജ്യത്തെ എല്ലാ ബോട്ട്ലിംഗ് പ്ലാന്റുകളും സ്ഥിരമായി പരിശോധിക്കാൻ തീരുമാനിച്ചു. ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ എടുത്ത് ലബോറട്ടറിയില്‍ പരിശോധനകൾ നടത്തും.

വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസ്സുകൾ, ഉൽപന്ന രജിസ്‌ട്രേഷൻ, ഫാക്ടറിയുടെ പേര്, ഉൽപാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് എല്ലാം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുന്നാണ് നിരന്തരമുള്ള പരിശോധന. വിപണിയിൽ നിരവധി കുപ്പിവെള്ള കമ്പനികളുണ്ട്. എന്നാൽ ഏത് കമ്പനിയുടേതാണ് മികച്ചതെന്ന് അവകാശപ്പെടാൻ കമ്പനികളെ അനുവദിക്കില്ലെന്നും മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം പാലിക്കുകയും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കൾ ഉണ്ടാവുകയും ചെയ്താൽ എല്ലാ കുപ്പിവെള്ളവും മികച്ചതാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

കുപ്പിവെള്ള ഉൽ‌പന്നങ്ങളുടെ ഷെൽഫ് ആയുസ്സ് 12 മാസമാണ്. അതിൽ കൂടുതൽ സൂക്ഷിക്കുന്നത് അപകടകരമാണ്. ഗുണനിലവാരം മാറാതിരിക്കാൻ ഇത് ആവശ്യമാണ്. വിഷവസ്തുക്കൾ അല്ലെങ്കിൽ ദോഷകരമായ വസ്തുക്കൾക്ക് സമീപവും ദുർഗന്ധവും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കരുത്. കടുത്ത ചൂടിനും കാലാവസ്ഥാ വ്യതിയാനത്തിനും വിധേയമാകാതിരിക്കാൻ ശ്രദ്ധിക്കണം. മലിനമായ പ്രദേശങ്ങളിൽ കുപ്പികൾ സൂക്ഷിക്കരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top