കലാക്ഷേത്രയുടെ “മെഗാ സംഗീത വിരുന്ന്”ഏപ്രിൽ 10ന്

ഫീനിക്സ്: ഈ കോവിഡ് കാലത്ത് സംഗീതപ്രേമികളുടെ ഇടയിൽ കുളിർകാറ്റായി വന്ന് തരംഗമായി മാറിയ കലാക്ഷേത്ര യു എസ് എയുടെ “പാടാം നമുക്ക് പാടാം” എന്ന പ്രതിവാര തത്സമയ സംഗീത പരിപാടിയുടെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു ഒരു “മെഗാ സംഗീത നിശ” സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ പ്രമുഖ സംഗീത പ്രതിഭകളെയും അവതാരകരെയും ഉൾപ്പെടുത്തി മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ തത്സമയ സംഗീത നിശ ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് പസിഫിക് സമയം 4 മണി മുതൽ അരങ്ങേറും. ഒൻപതു പ്രതിഭാശാലികളായ അവതാരകർ നയിക്കുന്ന ഈ പരിപാടിയിലൂടെ സംഗീത ലോകത്തെ 18 പ്രതിഭകൾ അവരുടെ വിശേഷങ്ങളും ശ്രവണസുന്ദര ഗാനങ്ങളുമായി ശ്രോതാക്കളുടെ മനം കവരും.

ഏകദേശം 40 ആഴ്ചകൾ പിന്നിടുന്ന “പാടാം നമുക്ക് പാടാം” എന്ന സംഗീത പരിപാടിയിൽ എല്ലാ ആഴ്ചയും സംഗീതലോകത്തെ പ്രമുഖർ അവരുടെ വിശേഷങ്ങളും കുറച്ചു നല്ല പാട്ടുകളുമായി പങ്കെടുക്കുന്നു. അവരെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നത് സിനിമാ-ടെലിവിഷൻ-മോഡലിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അവതാരകരാണ്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മലയാള മനസ്സുകൾ സംഗീത സാന്ദ്രമാക്കി മുന്നേറുന്ന ഈ പരിപാടിയിലൂടെ ഇതിനോടകംതന്നെ ഏകദേശം എൺപതിലധികം ഗായകരെ സംഗീത ലോകത്തിനു പരിചയപ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറു മണിക്ക് കലാക്ഷേത്ര യു എസ് എയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം നടന്നുവരുന്ന “പാടാം നമുക്ക് പാടാം” എന്ന സംഗീത പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുസ്ത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയാണ് “കലാക്ഷേത്ര യു എസ് എ.” ഈ പരിപാടിയിൽ പങ്കെടുക്കാൻ kalakshetrausa@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സുധീർ കൈതവന 480 246 7546, ശ്രീജിത്ത് ശ്രീനിവാസൻ 480 406 4795, മനു നായർ 480 300 9189.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News